അമേരിക്കന്‍ തൊഴിലില്ലായ്മ 4.9 ശതമാനം
Saturday, February 6, 2016 10:58 PM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനമായി കുറഞ്ഞു. ഈ വിവരം പുറത്തുവന്നതോടെ സ്വര്‍ണവില ഒരുശതമാനം ഇടിഞ്ഞെങ്കിലും വീണ്ടും കയറി. എന്നാല്‍, തൊഴിലവസരങ്ങള്‍ പ്രതീക്ഷിച്ചത്ര കൂടിയില്ലെന്നു നിരീക്ഷകര്‍ പറഞ്ഞു. ജനുവരിയില്‍ കാര്‍ഷികേതര തൊഴിലുകള്‍ 1.51 ലക്ഷം ആണു കൂടിയത്. ഇതു പ്രതീക്ഷയിലും കുറവാണ്.

എന്നാല്‍, തൊഴിലില്ലായ്മ അഞ്ചുശതമാനത്തിനു താഴെയായത്. ഫെഡറല്‍ റിസര്‍വിനു മാര്‍ച്ചില്‍ പലിശ കൂട്ടാന്‍ വഴി ഒരുക്കുമെന്നു ചിലര്‍ കരുതുന്നു. അതിനു തക്ക വളര്‍ച്ചയില്ലെന്നു മറുപക്ഷം വാദിക്കുന്നു. സാമ്പത്തിക മാന്ദ്യം തുടങ്ങിയ 2008-നു ശേഷമുള്ള ഏറ്റവും താണ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴത്തേത്. ജനുവരിയില്‍ തൊഴിലാളികളുടെ വേതനത്തിലും നേരിയ വര്‍ധന ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.