വാസപ്പ് ലോന്‍ഡ്രി കേരളത്തില്‍
Saturday, February 6, 2016 10:59 PM IST
കൊച്ചി: പ്രമുഖ ലോന്‍ഡ്രി സര്‍വീസ് കമ്പനിയായ 'വാസപ്പ് ഓണ്‍ ഡിമാന്‍ഡ്' കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നു വാസപ്പ് സിഇഒ ആര്‍. ബാലചന്ദര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പനമ്പിള്ളിനഗര്‍, പാലാരിവട്ടം, തൃപ്പൂണിത്തുറ, കാക്കനാട് ഇന്‍ഫോപാര്‍ക്ക് കാര്‍ണിവല്‍, തേവര എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു സ്റോറുകള്‍.


ആന്‍ഡ്രോയ്ഡ്, ആപ്പ് സ്റോര്‍ എന്നിവയിലൂടെ ഡൌണ്‍ലോഡ് ചെയ്യാവുന്ന 'ഓണ്‍ ഡിമാന്‍ഡ് ആപ്പ്' വഴിയും സേവനം ലഭ്യമാണ്. മൂന്നു മാസത്തിനുള്ളില്‍ 25 സ്റോര്‍ കൂടി തുറക്കും. വാസപ്പ് മാനേജിംഗ് ഡയറക്ടര്‍ ദുര്‍ഗാ ദാസ് വാസപ്പ് കേരളാ റീജിയണ്‍ പാര്‍ട്ട്ണര്‍മാരായ പ്രേമചന്ദ്രന്‍, സന്ദീപ് ജനാര്‍ദനന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.