സമ്പദ്ഘടനയില്‍ അവിശ്വസനീയ വളര്‍ച്ച
സമ്പദ്ഘടനയില്‍ അവിശ്വസനീയ വളര്‍ച്ച
Tuesday, February 9, 2016 11:37 PM IST
ന്യൂഡല്‍ഹി: വ്യവസായ ഉത്പാദന സൂചിക (ഐഎപി) നാലുവര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചു; കാര്‍ഷികോത്പാദനം ഗണ്യമായി കുറഞ്ഞു. ഇതൊക്കെയായിട്ടും സമ്പദ്ഘടന ശരവേഗത്തില്‍ കുതിച്ചു എന്നാണു കണക്ക്. സെന്‍ട്രല്‍ സ്റാറ്റിസ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (സിഎസ്ഒ) ഇന്നലെ പുറത്തുവിട്ട ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) കണക്കുകളെ പലരും അവിശ്വസിക്കുന്നു.

2014-15 ല്‍ 7.2 ശതമാനം വളര്‍ന്ന സ്ഥാനത്ത് ഇക്കൊല്ലം ഇന്ത്യ 7.6 ശതമാനം വളരും എന്നാണ് പുതിയ കണക്ക്. ലോക ബാങ്കും ഐഎംഎഫും റിസര്‍വ് ബാങ്കും ഒക്കെ കണക്കാക്കിയതിലും കൂടുതലാണിത്. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എട്ടുമുതല്‍ എട്ടര വരെ ശതമാനം വളര്‍ച്ച ധനമന്ത്രി പ്രതീക്ഷിച്ചതുമാ ത്രമാണ് ഇതിലും ഉയര്‍ന്ന പ്രതീക്ഷ. വിദേശനിക്ഷേപ ബാങ്കുകളും ഇന്ത്യയിലുള്ള സാമ്പത്തിക നിരീ ക്ഷണ സ്ഥാപനങ്ങളും ഇതിലും താഴെയാണു പ്രതീക്ഷിക്കുന്നത്.

ഇക്കൊല്ലം ആദ്യ രണ്ടു ത്രൈമാസങ്ങളിലെ വളര്‍ച്ചക്കണക്ക് പുതുക്കിക്കൊണ്ടാണു സിഎസ്ഒ ഉയര്‍ന്ന വളര്‍ച്ച അവകാശപ്പെടുന്നത്. ഏപ്രില്‍-ജൂണിലെ വളര്‍ച്ച ഏഴു ശതമാനം കണക്കാക്കിയത് 7.6ഉം ജൂലൈ-സെപ്റ്റംബറിലെ 7.4 ശതമാനം 7.7 ആക്കിയുമാണു കൂട്ടിയത്. ഒക്ടോബര്‍-ഡിസംബര്‍ 7.3 ശതമാനമാക്കുകയും ചെയ്തു. ജനുവരി -മാര്‍ച്ചില്‍ 7.5 ശതമാനം വളരുമെന്നാണു പ്രതീക്ഷ.

ബാങ്ക് വായ്പയിലെ വര്‍ധനയോ നികുതി പിരിവോ വ്യവസായ ഉത്പാദന സൂചികയിലെ കണക്കോ ഒന്നും ഈ ഉയര്‍ന്ന കണക്കിനെ സാധൂകരിക്കുന്നില്ല. വളര്‍ച്ചനിരക്ക് ഇത്രയും ഉണ്േടാ എന്നു പല ധനശാസ്ത്രജ്ഞരും സംശയം ഉന്നയിച്ചു. നവംബറില്‍ വ്യവസായ ഉത്പാദന സൂചിക ചുരുങ്ങിയതാണ്. എന്നിട്ടും ഡിസംബര്‍ ത്രൈമാസത്തില്‍ ഫാക്ടറി ഉത്പാദനവളര്‍ച്ച 12.3 ശതമാനം ഉണ്െടന്നു പറയുന്നതു പലരും വിശ്വാസ്യമായി എടുക്കുന്നില്ല.


കഴിഞ്ഞ വര്‍ഷം ഇന്ത്യ ജിഡിപി കണക്കാക്കല്‍ രീതി മാറ്റിയിരുന്നു. അതോടെ അഞ്ചു ശതമാനത്തിനടുത്തായിരുന്ന വളര്‍ച്ച പൊടുന്നനെ ഏഴു ശതമാനത്തിനടുത്തായി കണക്കു വന്നു. ഈ പുതിയ കണക്കെഴുത്തിനെ റിസര്‍വ് ബാങ്ക് അടക്കം പല സ്ഥാപനങ്ങളും സംശയിക്കുന്നുണ്ട്.

കാര്‍ഷിക-വന-മത്സ്യ ബന്ധനമേഖലകള്‍ ഒരുമിച്ച് ഇക്കൊല്ലം 1.1 ശതമാനം വളരുമെന്നാണു കണക്കുകൂട്ടല്‍. തലേവര്‍ഷം ഇവ 0.2 ശതമാനം ചുരുങ്ങിയതാണ്. ഭക്ഷ്യധാന്യ ഉത്പാദനം കഴിഞ്ഞവര്‍ഷം 4.9 ശതമാനം കുറഞ്ഞ സ്ഥാനത്ത് ഇക്കൊല്ലം 0.5 ശതമാനമേ കുറയൂ എന്നാണു പ്രതീക്ഷ. എണ്ണക്കുരുക്കളുടെ ഉത്പാദനം 16 ശതമാനം കുറഞ്ഞ സ്ഥാനത്ത് 4.1 ശതമാനമേ കുറയൂ.

ഖനനമേഖല 6.9 ശ തമാനം വളരും. തലേവര്‍ഷം 10.8 ശതമാനം വളര്‍ന്നതാണ്. കല്‍ക്കരി ഉത്പാദനം 4.6 ശതമാനം കൂടുമ്പോള്‍ ക്രൂഡ് ഓ യിലും പ്രകൃതിവാതകവും കുറയും. വൈദ്യുതി ഉത്പാദനം 5.9 ശതമാനം കൂടും. തലേവര്‍ഷം 4.4 ശതമാനം വളര്‍ന്ന നിര്‍മാണമേഖല ഇക്കൊല്ലം 3.7 ശതമാനമേ വളരൂ.

ജിഡിപി 135.67 ലക്ഷം കോടി

സ്ഥിരവില (2011-12 ലെ വില)യില്‍ ഇക്കൊല്ലത്തെ ജിഡിപി 113.51 ലക്ഷം കോടി രൂപയാകും. കഴിഞ്ഞവര്‍ഷം 105.52 ലക്ഷം കോടി.

ഇപ്പോഴത്തെ വിലയില്‍ ജിഡിപി 135.67 ലക്ഷം കോടിയാകും. കഴിഞ്ഞവര്‍ഷം 124.88 ലക്ഷം കോടി. സ്ഥിരവിലയില്‍ ആളോഹരി വരുമാനം ഈ വര്‍ഷം 77431 രൂപ. കഴിഞ്ഞ വര്‍ഷം 72,889 രൂപ. ആളോഹരി വരുമാനവര്‍ധന 6.2 ശ തമാനം.

2010-11 ലെ 8.9 ശതമാനം വളര്‍ച്ച കഴിഞ്ഞാല്‍ ഈ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാകും 2015-16ലെ 7.6 ശതമാനം.

ബ്രിക് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന) രാജ്യങ്ങളിലെ ഏറ്റവും കൂടിയ വളര്‍ച്ചയാണ് ഇന്ത്യയുടേത്. ചൈന 2015-ല്‍ 6.9 ശതമാനമേ വളര്‍ന്നുള്ളൂ. റഷ്യയും ബ്രസീലും 3.7 ശതമാനം വീതം ചുരുങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.