സിയാല്‍ ഡ്യൂട്ടി ഫ്രീ: ക്രീറ്റ കാറിനര്‍ഹരായ ഭാഗ്യവാന്മാരെ തെരഞ്ഞെടുത്തു
Wednesday, February 10, 2016 11:49 PM IST
നെടുമ്പാശേരി: സിയാല്‍ ഡ്യൂട്ടി ഫ്രീ ഉപഭോക്താക്കളില്‍നിന്ന് നറുക്കിട്ട് ക്രീറ്റ കാറുകള്‍ക്കര്‍ഹരായ ഭാഗ്യവാന്മാരെ തെരഞ്ഞെടുത്തു. സുല്‍ത്താല്‍ ബത്തേരി കല്ലുക രയില്‍ റഷീദ്, പള്ളുരുത്തി കട്ടയത്ത് വീട്ടില്‍ വിനീത് കെ. വിജയന്‍ എന്നിവരാണ് സമ്മാനാര്‍ഹര്‍. ഇവര്‍ക്ക് 12 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായിയുടെ ക്രീറ്റ കാറുകള്‍ സമ്മാനമായി നല്‍കും. കഴിഞ്ഞ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഷോപ്പിംഗ് നടത്തിയവരില്‍നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. കസ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിലാഷ് കെ. ശ്രീനിവാസന്‍, സി.ടി. ബിന്ദു എന്നിവരാണ് നറുക്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.