സ്രാവിന്‍ ചിറക്: കേന്ദ്ര ഉത്തരവിനു ഹൈക്കോടതി സ്റേ
സ്രാവിന്‍ ചിറക്: കേന്ദ്ര ഉത്തരവിനു ഹൈക്കോടതി സ്റേ
Thursday, February 11, 2016 11:43 PM IST
കൊച്ചി: സ്രാവിന്‍ ചിറക് കയറ്റുമതി തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ടി.എ.എസ് മറൈന്‍ ട്രേഡേഴ്സ് പ്രൊപ്രൈറ്റര്‍ ടി.എ. ബിജുമോന്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

2015 ഫെബ്രുവരി ആറിനാണ് സ്രാവിന്‍ ചിറക് കയറ്റുമതി ചെയ്യുന്നതു നിരോധിച്ചു കേന്ദ്ര വിദേശ വാണിജ്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ വിജ്ഞാപനമിറക്കിയത്. എന്നാല്‍, ഏതെങ്കിലും പഠനത്തിന്റെയോ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചതിന്റെയോ വെളിച്ചത്തിലല്ല ഈ നടപടിയെന്നും നിയമവിരുദ്ധമായ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുന്ന സ്രാവ് വര്‍ഗത്തില്‍പ്പെട്ട ഒമ്പതിനം മത്സ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനാണു സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.