അഞ്ച് ലക്ഷത്തില്‍ താഴെയുള്ള വീടുകള്‍ സര്‍ക്കാര്‍ നിര്‍മിക്കും
Thursday, February 11, 2016 11:44 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാര്‍ക്കായി അഞ്ചു ലക്ഷത്തില്‍ താഴെ ചെലവുവരുന്ന വീടുകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തിനുമാത്രം പത്തുലക്ഷത്തിനു മുകളില്‍ ചെലവു വരു ന്ന വീടുകള്‍ നിര്‍മിക്കാന്‍ കഴി യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കുറഞ്ഞഭവനനിര്‍മാണ പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്നു മന്ത്രി പറഞ്ഞു. അഞ്ചു ലക്ഷത്തില്‍ താഴെ ചെലവുവരുന്ന വീടുകള്‍ നിര്‍മിക്കുകവഴി രാജ്യത്തെ മുപ്പതുശതമാനം ജനങ്ങള്‍ക്കുകൂടി പാര്‍പ്പിടസൌകര്യം പ്രാപ്തമാകും.സ്മാര്‍ട് സിറ്റികളുടെ നിര്‍മാണം മാത്രമല്ല സര്‍ക്കാരിന്റെ അജണ്ടയിലുള്ളതെന്നും സാധാരണക്കാരുടെ പാര്‍പ്പിട സൌകര്യത്തി ലും മോദി സര്‍ക്കാര്‍ പ്രതിജ്ഞാബ ദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.


കുറഞ്ഞചെലവിലുള്ള വീടുനിര്‍മാണത്തിനായി 70ശതമാനം ഫ്ളൈ ആഷ് ഉപയോഗിച്ചു നിര്‍മിച്ച വീട് നാഗ്പൂരില്‍ 20ന് ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.