കെഎസ്എഫ്ഇ ഭാഗ്യവര്‍ഷ ചിട്ടി മെഗാസമ്മാന നറുക്കെടുപ്പ് ഇന്ന്
കെഎസ്എഫ്ഇ ഭാഗ്യവര്‍ഷ ചിട്ടി മെഗാസമ്മാന നറുക്കെടുപ്പ് ഇന്ന്
Friday, February 12, 2016 12:09 AM IST
തൃശൂര്‍: കെഎസ്എഫ്ഇ ഭാഗ്യവര്‍ഷചിട്ടികള്‍ -2015 ന്റെ മെഗാസമ്മാന നറുക്കെടുപ്പ് ഇന്നു നടക്കും. വൈകുന്നേരം 4.30നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

എംപിമാരായ ആന്റോ ആന്റണി, കെ. ബാലഗോപാല്‍, എംഎല്‍എമാരായ ബെന്നി ബെഹനാന്‍, എ.കെ. ബാലന്‍, കൌണ്‍സിലര്‍ പാളയം രാജന്‍, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍ അഡ്വ. ജോബ് മൈക്കിള്‍, ഡയറക്ടര്‍മാരായ തോമസ് പി. കുരുവിള, പാപ്പനംകോട് ശ്രീനി, എം.എം. ഫ്രാന്‍സിസ്, പി.എം. ഷെരീഫ്, അഡ്വ. ജസ്റിന്‍ ജോണ്‍, ബിജു മറ്റപ്പള്ളി, ടോമി കെ.തോമസ്, ശങ്കരന്‍മാസ്റ്റര്‍, കേരള ലോട്ടറി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി.എസ്. കോമളവല്ലി എന്നിവര്‍ പ്രസംഗിക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ പി.ടി. ജോസ് സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ജോഷി പോള്‍ വെളിയത്ത് നന്ദിയും പറയും.


ഭാഗ്യവര്‍ഷ ചിട്ടികളിലെ വരിക്കാരില്‍നിന്നു സംസ്ഥാനതലത്തില്‍ മെഗാ സമ്മാനമായി ഒരാള്‍ക്ക് 50 പവന്‍ സ്വര്‍ണവും രണ്ടാം സമ്മാനമായി 38 പേര്‍ക്കു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പ്രത്യേക സമ്മാനമായി ഏഴു വനിതാ വരിക്കാര്‍ക്കു ഹോണ്ട ഡിയോ സ്കൂട്ടറും നല്കാനുള്ള നറുക്കെടുപ്പാണ് ഇന്നു നടത്തുന്നത്.ി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.