സ്വര്‍ണം കുതിക്കുന്നു
സ്വര്‍ണം കുതിക്കുന്നു
Saturday, February 13, 2016 11:15 PM IST
മുംബൈ: 29,000ലെ താങ്ങിലും നില്‍ക്കാതെ സ്വര്‍ണവില കുതിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ മുംബൈയില്‍ സ്റാന്‍ഡാര്‍ഡ് സ്വര്‍ണം പത്തു ഗ്രാമിന് 275 രൂപ കയറി 29,110 രൂപയായി. വ്യാഴാഴ്ച 945 രൂപ കയറിയിരുന്നു. 20 മാസത്തിനിടെ ആദ്യമായാണ് സ്വര്‍ണം 29,000ലെത്തുന്നത്. അവധിവിപണികളില്‍ സ്വര്‍ണം പത്തു ഗ്രാമിന് 29,500 രൂപ പിന്നിട്ടു. വെള്ളി കിലോഗ്രാമിന് 175 രൂപ വര്‍ധിച്ച് 38,175 രൂപയായി.


ഉത്സവ-വിവാഹ സീസണുകള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളിലും സ്വര്‍ണവില താഴാനിടയില്ലെന്നാണ് ആഭ്യന്തര മാര്‍ക്കറ്റുകളില്‍നിന്നുള്ള സൂചന. ഇന്നലെ ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ഔണ്‍സിന് 60 ഡോളറിലധികം (അഞ്ചു ശതമാനം) വര്‍ധിച്ച് 1,263.36 ഡോളറായി.

കേരളത്തില്‍ ഇന്നലെ സ്വര്‍ണം ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 21,200 രൂപയായി. വെള്ളി കിലോഗ്രാമിന് 1000 രൂപ ഉയര്‍ന്ന് 40,000 രൂപ ആയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.