മാഗ്മ ഫിന്‍കോര്‍പിന്റെ ലക്ഷ്യം കേരളത്തില്‍ 20 ശതമാനം വളര്‍ച്ച
Sunday, February 14, 2016 12:23 AM IST
കൊച്ചി: കോല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ മാഗ്മ ഫിന്‍കോര്‍പ് 2016 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ 20 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നതായി വൈസ് പ്രസിഡന്റ് ദ്രുബഷിഷ് ഭട്ടാചാര്യ പത്രക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 482 കോടി രൂപയുടെ വായ്പകളാണ് മാഗ്മ കേരളത്തില്‍ നല്‍കിയത്. കേരളത്തില്‍ വാഹന, ഭവന വായ്പകളിലും യൂസ്ഡ് വാഹനങ്ങള്‍ക്കുള്ള വായ്പയായ സുവിധയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.