ബജറ്റ് നിരാശാജനകമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ് അസോ.
Sunday, February 14, 2016 12:25 AM IST
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച ബജറ്റ് നിരാശജനകമാണെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്ററന്റ് അസോസിയേഷന്‍. ബജറ്റില്‍ ഹോട്ടല്‍ മേഖല ആവശ്യപ്പെട്ട യാതൊരാനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ലെന്നും അസോസിയേഷന്‍ പത്രക്കുറിപ്പില്‍ ആരോപിച്ചു. ജയില്‍ ഭക്ഷണത്തിനു നികുതി ഒഴിവാക്കിയതു പോലെ ഹോട്ടല്‍ ഭക്ഷണത്തിനും നികുതി ഒഴിവാക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി, ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.