മിയാമിയാ ലോഞ്ച് ചെയ്തു
Saturday, April 23, 2016 12:10 PM IST
കൊച്ചി: എസ് വേയ്സ് ട്രേഡിംഗ് ആൻഡ് മാർക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭമായ മിയാമിയാ എന്ന പേരിലുള്ള പ്രിവിലേജ് കാർഡ്, ഗിഫ്റ്റ് വൗച്ചർ, വെബ്സ്റ്റോർ, ഡീൽസ് തുടങ്ങിയ അനുബന്ധ സേവനങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ നടന്നു. കേരളത്തിലാകമാനമുള്ള 25,000 വരുന്ന വിവിധ വിപണന കേന്ദ്രങ്ങളുമായി സഹകരിച്ചു നടപ്പിലാക്കുന്ന പദ്ധതിയിൽ ഉപഭോക്‌താക്കൾക്കു മൂന്നു ശതമാനത്തിൽ കുറയാത്ത ഡിസ്കൗണ്ടും ഇൻഷ്വറൻസ് കവറേജ് തുടങ്ങിയ സേവനങ്ങളും നേരിട്ടും ഓൺലൈൻ സ്റ്റോറുകൾ വഴിയും ലഭ്യമാകും. ംംം.ാശ്യമാശ്യമ.ശി എന്ന വെബ്സൈറ്റിൽ സേവനങ്ങൾ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.