ചരക്കുസേവന നികുതിയെക്കുറിച്ച് ശില്പശാല 29ന്
Monday, April 25, 2016 12:18 PM IST
കൊച്ചി: ചരക്കുസേവന നികുതി(ജിഎസ്ടി)യുടെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ചു കേന്ദ്ര ധനമന്ത്രാലയവുമായി ചേർന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി) കൊച്ചിയിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും. 29നു രാവിലെ 10 മുതൽ എറണാകുളം മറൈൻഡ്രൈവിലെ ഹോട്ടൽ ടാജ് ഗേറ്റ്വേയിൽ നടക്കുന്ന ശില്പശാല നികുതി സ്പെഷൽ സെക്രട്ടറി വി.കെ. ബേബി ഉദ്ഘാടനം ചെയ്യും. സെൻട്രൽ എക്സൈസ്, കസ്റ്റംസ് ആൻഡ് സർവീസ് ടാക്സ് കമ്മീഷണർ രേഷ്മ ലഖാനി മുഖ്യപ്രഭാഷണം നടത്തും.

ജിഎസ്ടിയുടെ ചട്ടക്കൂടിനെക്കുറിച്ചു വാണിജ്യ–വ്യവസായ സമൂഹത്തിന് ഉൾക്കാഴ്ച നൽകാനും അവരെ പുതിയ നികുതിഘടനയിലേക്കുള്ള മാറ്റത്തിന് സജ്‌ജരാക്കുകയുമാണു ശില്പശാലയുടെ ലക്ഷ്യമെന്നു ഫിക്കി സംസ്‌ഥാന കൗൺസിൽ മേധാവി സാവിയോ മാത്യു പത്രക്കുറിപ്പിൽ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്ന പ്രതിനിധികൾക്കു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.


രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 0484 4058041, 4058042, 9746903555 എന്നീ ഫോൺ നമ്പറുകളിലോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> സലരെ*ളശരരശ.രീാ എന്ന ഇ മെയിൽ വിലാസത്തിലോ 27നകം ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.