പുകയില മേഖലയിലെ വിദേശനിക്ഷേപം പൂർണമായും നിർത്തുമെന്ന് കേന്ദ്രസർക്കാർ
Monday, April 25, 2016 12:18 PM IST
ന്യൂഡൽഹി: സിരറ്റ് പാക്കറ്റുകളിൽ വലിയ ചിത്രങ്ങളോടുകൂടിയ അപകടസൂചന വേണമെന്ന നിർദേശത്തിനു പിന്നാലെ പുകയില ബിസിനസിൽ വിദേശനിക്ഷേപം നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിൽ ലൈസൻസിംഗ്, ട്രേഡ്മാർക്ക്, ബ്രാൻഡ് നെയിം, മാനേജ്മെന്റ് ബന്ധങ്ങൾ തുടങ്ങിയവയ്ക്ക് വിദേശനിക്ഷേപം അനുവദനീയമാണ്. ഇതിനെതിരേയാണ് പുതിയ ഉത്തരവ് വരുന്നത്. വാണിജ്യമന്ത്രാലയമാണ് ഇക്കാര്യത്തിൽ നിർദേശം മുമ്പോട്ടുവച്ചിരിക്കുന്നത്. ഏതു രൂപത്തിലുള്ള പുകയില ഉത്പന്നങ്ങളിലും ഇനി വിദേശനിക്ഷേപമുണ്ടാവുകയില്ല. ഇതുസംബന്ധിച്ച വിജ്‌ഞാപനത്തിന്റെ കരടുരൂപം വിവിധ മന്ത്രാലയങ്ങൾക്ക് അയച്ചിട്ടുണ്ട്. രാജ്യത്തെ പുകയില ഉപയോഗം കുറയ്ക്കാനായാണ് സർക്കാരിന്റെ ഈ നടപടി. ഇതിന്റെ ആദ്യപടിയെന്നോണമാണ് സിഗരറ്റ് പാക്കറ്റുകളിലെ 85 ശതമാനം ഭാഗത്തും വലിയ ചിത്രങ്ങളോടുകൂടി സൂചന നല്കണമെന്ന് സർക്കാർ ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.