മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ 2016 മത്സരം ഇന്ന്
Tuesday, April 26, 2016 12:07 PM IST
കൊച്ചി: പെഗാസസ് ഇവന്റ് മേക്കേഴ്സ് നടത്തുന്ന മണപ്പുറം മിസ് ക്വീൻ ഓഫ് ഇന്ത്യ 2016 മത്സരം ഇന്ന്. കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന മത്സരത്തിൽ വിവിധ സംസ്‌ഥാനങ്ങളിൽനിന്നായി 18 സുന്ദരിമാർ പങ്കെടുക്കും.

വിജയികൾക്കു പുറമേ മിസ് ക്വീൻ നോർത്ത്, മിസ് ക്വീൻ വെസ്റ്റ്, മിസ് ക്വീൻ ഈസ്റ്റ്, മിസ് സൗത്ത് ഇന്ത്യ എന്നീ പുരസ്കാരങ്ങളും മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ ഫേസ്, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് കൺജീനിയാലിറ്റി, മിസ് പേഴ്സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെർഫക്ട് ടെൻ, മിസ് ടാലന്റഡ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്സ് ചോയ്സ് എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ നൽകും.


അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ഇന്ത്യൻ സുന്ദരികൾക്കുള്ള ചവിട്ടുപടിയാണ് മിസ് ക്വീൻ ഓഫ് ഇന്ത്യ മത്സരമെന്നു പെഗാസസ് ചെയർമാൻ അജിത് രവി പത്രസമ്മേളനത്തിൽ പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരിക്കും മത്സരം കാണാൻ അവസരം ലഭിക്കുക. ബ്ലാക്ക്, റെഡ് തുടങ്ങിയ കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളായിരിക്കണം അതിഥികൾ ധരിക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.