ഫെഡ്മൊബൈൽ കാഷ് ബാക്ക് ഓഫറുമായി ഫെഡറൽ ബാങ്ക്
Thursday, April 28, 2016 11:22 AM IST
കൊച്ചി: ഫെഡ്മൊബൈൽ ഇടപാടുകാർക്കു ഫെഡറൽ ബാങ്ക് 200 രൂപയുടെ കാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചു.

രാവിലെ എട്ടു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് ഓരോ മണിക്കൂറിലും ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്മൊബൈൽ ഉപയോഗിച്ച് ഏറ്റവും അധികം രൂപയ്ക്ക് ഇടപാടു നടത്തുന്ന അഞ്ചു പേർക്ക് വീതമാണ് 200 രൂപ തിരികെ ലഭിക്കുക.

തുക കൈമാറ്റം, മൊബൈൽ റീചാർജ്, ബില്ലുകൾ അടയ്ക്കൽ തുടങ്ങി ഫെഡ്മൊബൈൽ വഴിയുള്ള ഏത് ഇടപാടിനും ഈ ആനുകൂല്യം ലഭിക്കും. ഈ മാസം 30 വരെയുള്ള ഈ വാഗ്ദാനത്തിലൂടെ ദിവസവും 70 പേരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.


അനായാസമായി ഉപയോഗിക്കാമെന്ന കാരണത്താൽ ബാങ്ക് അവതരിപ്പിച്ചിട്ടുള്ള ഡിജിറ്റൽ സേവനങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണെന്നു ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു. മൊബൈൽ ഫോൺ ആധാരമാക്കിയുള്ള സേവനങ്ങളാണു ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നവരിൽ കൂടുതൽ പേരും ഇപ്പോൾ തെരഞ്ഞെടുക്കുന്നത.്

നടപ്പു സാമ്പത്തിക വർഷം മൊബൈൽ ബാങ്കിംഗ് വഴിയുള്ള ഇടപാടുകൾ ഇരട്ടിയിലേറെയാക്കാനാണു തങ്ങൾ ലക്ഷ്യമിട്ടിരിക്കുന്നതെന്നും കാഷ് ബാക്ക് പ്രോഗ്രാമിന്റെ പ്രഖ്യാപനവേളയിൽ അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.