അബുദാബി വേൾഡ് ട്രേഡ് സെന്ററിൽ ലുലു ഹൈപ്പർമാർക്കറ്റ്
അബുദാബി വേൾഡ് ട്രേഡ് സെന്ററിൽ ലുലു ഹൈപ്പർമാർക്കറ്റ്
Thursday, April 28, 2016 11:22 AM IST
അബുദാബി: യുഎഇ തലസ്‌ഥാന നഗരിയായ അബുദാബിയിലെ വാണിജ്യസിരാകേന്ദ്രമായ വേൾഡ് ട്രേഡ് സെന്ററിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നു. റീട്ടെയിൽ പോർട്ട് ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഒരുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അബുദാബി സർക്കാർ നിയന്ത്രണത്തിലുള്ള അൽദാർ പ്രോപ്പർട്ടീസുമായി ചേർന്ന് ലുലു ഗ്രൂപ്പ് ട്രേഡ് സെന്ററിലെ ദ് മാളിൽ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നത്.

ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ അൽദാർ പ്രോപ്പർട്ടീസ് സിഇഒ മുഹമ്മദ് ഖലീഫ അൽ മുബാറക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ അൽദാർ ചീഫ് ഡവലപ്മെന്റ ഓഫീസർ തലാൽ തയിബി, ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല എന്നിവർ ഒപ്പിട്ടു.

അബുദാബി സർക്കാർ കമ്പനിയായ അൽദാറുമായി സഹകരിക്കാൻ സാധിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും റീട്ടെയിൽ മേഖലയിലെ ലുലുവിന്റെ ദശാബ്ധങ്ങളായുള്ള പരിചയം വേൾഡ് ട്രേഡ് സെന്ററിൽ എത്തുന്നവർക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുമെന്നും എം.എ.യൂസഫലി പറഞ്ഞു. പഴയകാല മാർക്കറ്റ് പുനർനിർമാണം നടത്തി ആരംഭിച്ച വേൾഡ് ട്രേഡ് സെന്ററിലേക്ക് ലുലുവിന് ക്ഷണം ലഭിച്ചത് അഭിമാനകരമാണെന്നും ഇതിന് അബുദാബി ഭരണാധികാരികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറ ഞ്ഞു. ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നതോടെ മലയാളികൾക്ക് കൂടുതൽ തൊഴിൽ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഉപഭോക്‌താക്കൾക്ക് ഏറ്റവും ആവശ്യമുള്ളവ സംബന്ധിച്ചു നടത്തിയ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമായാണ് ലുലു ഹൈപ്പർമാർക്കറ്റ് പോലുള്ള സ്‌ഥാപനങ്ങളെ ദ മാളിൽ ഉൾപ്പെടുത്തുന്നതെന്ന് അൽദാർ ചീഫ് ഡവലപ്മെന്റ് ഓഫീസർ തലാൽ തയ്യിബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.