മൊബൈൽ മാർക്കറ്റ്: സാംസംഗ് ഒന്നാമത്
മൊബൈൽ മാർക്കറ്റ്: സാംസംഗ് ഒന്നാമത്
Friday, April 29, 2016 12:14 PM IST
ന്യൂഡൽഹി: ആഗോള മാർക്കറ്റിൽ സ്മാർട്ഫോൺ വില്പനയിൽ ദക്ഷിണകൊറിയൻ കമ്പനിയായ സാംസംഗ് ഒന്നാമത്. അമേരിക്കൻ കമ്പനി ആപ്പിൾ, ചൈനീസ് കമ്പനികളായ ഹുവായ്, ഓപ്പോ, വിവോ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച് സ്‌ഥാനത്താണ്. ചൈനീസ് കമ്പനികൾ സ്മാർട്ഫോൺ രംഗത്ത് വലിയ കുതിച്ചുകറ്റം കാഴ്ചവച്ചു.

കഴിഞ്ഞ വർഷം ആദ്യ അഞ്ചിൽ ഉൾപ്പെട്ടിരുന്ന ചൈനീസ് കമ്പനികളായ ലെനോവോ, ഷവോമി എന്നിവർ പട്ടികയിൽനിന്നു പുറത്തായി. മൊത്തവിപണിയിൽ 24.5 ശതമാനം സ്മാർട്ഫോണുകളും സാംസംഗിന്റേതാണ്. എന്നാൽ, മുൻവർഷത്തേക്കാളും വില്പനയിൽ 0.6 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. രണ്ടാം സ്‌ഥാനത്തുള്ള ആപ്പിളിന്റെ വിഹിതം മൊത്തവില്പനയിൽ 15.3 ശതമാനമാണ്. വില്പനയിൽ മൂന്നു ശതമാനത്തോളമാണ് ഇടിവ്.


അതേസമയം ഹുവായ് മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. 64 ശതമാനം വളർച്ചയോടെ മൊത്തവിപണിയിൽ 8.2 ശതമാനം ഫോണുകൾ വിറ്റു. മാർക്കറ്റിൽ പുതുമുഖങ്ങളായ ഓപ്പോയും വിവോയും യഥാക്രമം 153 ശതമാനം, 123 ശതമാനം വളർച്ചനേടി. ലോക മൊബൈൽ മാർക്കറ്റിൽ സ്മാർട്ഫോൺ വളർച്ച മന്ദഗതിയിലാണ്, 0.2 ശതമാനം. ആകെ 33.49 കോടി സ്മാർട്ഫോണുകളാണ് വിറ്റഴിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.