മികച്ച വളർച്ച; കൂടുതൽ വിപുലമായ സേവനങ്ങളുമായി അസറ്റ് ഹോംസ്
Friday, April 29, 2016 12:14 PM IST
കൊച്ചി: മുൻനിര ബിൽഡർമാരായ അസറ്റ് ഹോംസ് 2015–16 സാമ്പത്തിക വർഷത്തിൽ 35 ശതമാനം വളർച്ച കൈവരിച്ചതായി മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കാലയളവിൽ അഞ്ചു ഭവന പദ്ധതികളുടെ നിർമാണം പൂർത്തിയാക്കി. ഇതോടെ കമ്പനിയുടെ പൂർത്തിയായ പദ്ധതികളുടെ എണ്ണം 43 ആയി. ക്രിസിൽ ഡിഎ2 റേറ്റിംഗ് ലഭിച്ച രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബിൽഡർ എന്ന ബഹുമതിയും അസറ്റ് ഹോംസ് നേടി.

ക്രിസിൽ സെവൻ സ്റ്റാർ റേറ്റിംഗ് ലഭിച്ച ദക്ഷിണേന്ത്യയിലെ ഏക വില്ലാ പദ്ധതിയായ അസറ്റ് കസവിന്റെ ഉദ്ഘാടനം നാളെ കളമശേരിയിൽ നടൻ പൃഥ്വിരാജ് നിർവഹിക്കും.

അസറ്റ് ഹോംസ് 17 ഉപഭോക്‌തൃ സേവനങ്ങൾ ഉൾക്കൊള്ളിച്ച് അസറ്റ് ഡിലൈറ്റ് പദ്ധതി അവതരിപ്പിച്ചു. പദ്ധതി പ്രകാരം അപ്പാർ്ട്ട്മെന്റുകൾക്ക് 25 വർഷത്തേക്ക് ഇൻഷ്വറൻസ് സംരക്ഷണം, ഗസ്റ്റ് ഹൗസ് സൗകര്യം, പ്രിവിലേജ് കാർഡ്, എല്ലാ മെയിന്റനൻസ് സർവീസുകളും ഒറ്റ ക്ലിക്കിൽ ഉറപ്പാക്കുന്ന മൊബൈൽ ആപ്പ് ആയ ഡിലൈറ്റ് സെർവ്, മെഡിക്കൽ കെയർ ഉറപ്പാക്കുവാൻ അസറ്റ് പ്രോംപ്റ്റ് ഡിലൈറ്റ്, വീട്ടിലേക്കാവശ്യമായ പ്രൊവിഷൻസ് എത്തിക്കുന്ന ഡിലൈറ്റ് ഹെൽപ്ലൈൻ, കറന്റ് ബില്ല് അടക്കമുള്ളവ അടയ്ക്കാൻ സഹായിക്കുന്ന ഡിലൈറ്റ് ഡി അസറ്റ്, ഹോം നഴ്സിംഗ് സർവീസ് ക്രമീകരിക്കാനുള്ള ഡിലൈറ്റ് കെയർ, എയർപോർട്ടിൽനിന്നു പിക്ക് അപ്പ് സൗകര്യം നൽകുന്ന ഡിലൈറ്റ് ഡ്രൈവ് തുടങ്ങിയ സേവനങ്ങൾ പദ്ധതിയിൽ ലഭ്യമാകും.


ഈ വർഷം പന്ത്രണ്ടോളം ഭവനപദ്ധതികൾ അവതരിപ്പിക്കും. അതിനായി 1,000ത്തിൽപരം കോടി രൂപ മുതൽമുടക്കേണ്ടിവരും. പ്രമുഖ ബഹുരാഷ്ട്ര ഹെൽത്ത്കെയർ ശൃംഖലയായ ബിആർ ലൈഫ് ഗ്രൂപ്പിന്റെ ഭാഗമായ തിരുവനന്തപുരം എസ്യുടി ആശുപത്രിയുമായി സഹകരിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഹെൽത്ത്കെയർ റെസിഡൻഷ്യൽ ഹബാക്കി എസ്യുടി പട്ടം കാമ്പസിനെ മാറ്റാനുള്ള പദ്ധതിയാണ് ഇതിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.