വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു നേട്ടം
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനു നേട്ടം
Tuesday, May 3, 2016 12:25 PM IST
കൊച്ചി: ഡിപി വേൾഡ് നടത്തിവരുന്ന വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിന് പുതിയ സാമ്പത്തിക വർഷത്തിൽ മികച്ച തുടക്കം. നാൽപ്പതിനായിരത്തിലധികം ടിഇയു കണ്ടെയ്നറുകളാണ് ഏപ്രിലിൽ കൈകാര്യം ചെയ്തതെന്നു ഡിപി വേൾഡ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. മുൻ വർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 29 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ശരിയായ ദിശയിൽ ആരോഗ്യകരമായ മുന്നേറ്റം നടന്നുവരുന്നതിൽ സന്തോഷമുണ്ടെന്ന് കൊച്ചി ഡിപി വേൾഡ് സിഇഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.


2016 ജനുവരി–മാർച്ച് കാലയളവിൽ 32 ശതമാനം വളർച്ചയുണ്ടായി. കൊച്ചി പോർട്ട് ട്രസ്റ്റുമായി സഹകരിച്ച് പുതിയ സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.