ആസ്തികളുടെ വിവരവും നികുതി റിട്ടേണിൽ നല്കണം
ആസ്തികളുടെ വിവരവും നികുതി റിട്ടേണിൽ നല്കണം
Wednesday, May 4, 2016 11:43 AM IST
ന്യൂഡൽഹി: 50 ലക്ഷം രൂപയിൽ കൂടുതൽ വാർഷികവരുമാനമുള്ളവർ തങ്ങൾ സമ്പാദിക്കുന്ന എല്ലാ ആസ്തികളുടെയും വിവരം ആദായനികുതി വകുപ്പിനെ അറിയിക്കണം. ആസ്തികൾ വാങ്ങാൻ ചെലവാക്കിയ തുകയുടെ കണക്കും നല്കണം. 2016–17 അസസ്മെന്റ് വർഷം നല്കുന്ന ഇൻകം ടാക്സ് റിട്ടേൺ ഫോമിൽ ഇവ രേഖപ്പെടുത്തണം. 2015–16 വർഷത്തെ വരുമാനമാണ് 2016–17ൽ അസസ് ചെയ്യുന്നത്.

ഭൂമി, കെട്ടിടം, വാഹനങ്ങൾ, ആഭരണങ്ങൾ, വിലയേറിയ ഗൃഹോപകരണങ്ങളും പാത്രങ്ങളും, വജ്രങ്ങളും സ്വർണവും പിടിപ്പിച്ച വസ്ത്രങ്ങൾ തുടങ്ങിയവയുടെയെല്ലാം വാങ്ങൽവില അറിയിക്കണം. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിച്ചാൽ നല്കിയ ആൾക്കു ചെലവായ തുകയും അതിന്മേലുള്ള മൂല്യവർധനയും രേഖപ്പെടുത്തണം.


ഈ വർഷം മുതലുള്ള ഐടിആർ 1, ഐടിആർ 2, ഐടിആർ 2 എ ഫോമുകളിൽ ഇവ രേഖപ്പെടുത്താൻ പ്രത്യേക കോളം ഉണ്ട്. 50 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർ ഒന്നരലക്ഷം പേരേ ഉള്ളൂ എന്നാണു റവന്യു സെക്രട്ടറി ഹസ്മുഖ് അധ്യ നേരത്തേ പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.