250 കോടിയുടെ കടപ്പത്രവുമായി കൊശമറ്റം
250 കോടിയുടെ കടപ്പത്രവുമായി കൊശമറ്റം
Wednesday, May 4, 2016 11:43 AM IST
കൊച്ചി: കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ കൊശമറ്റം ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങൾ (എൻസിഡി) പൊതുവിപണിയിലിറക്കുന്നു. വിതരണം ഈ മാസം 31ന് അവസാനിക്കും. 125 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നതും അതേസമയം 250 കോടി മൊത്തം സമാഹരിക്കാൻ അവസരമുള്ളതുമായ കടപ്പത്രങ്ങളാണിവ. നിക്ഷേപകരുടെ സൗകര്യാർഥം അവരുടെ ആവശ്യങ്ങൾക്കനുസൃതമായി മാസം തോറും പലിശ ലഭിക്കുന്നതും നിശ്ചിത കാലാവധിക്കുശേഷം മുതലും പലിശയുമടക്കം തിരികെ ലഭിക്കുന്നതുമായ തരത്തിൽ വിവിധ കാലയളവിലേക്കു നിക്ഷേപിക്കാവുന്നതാണ്. കാലാവധിക്കനുസരിച്ച് 9.50 ശതമാനം മുതൽ 11.25 ശതമാനം വരെ പലിശനിരക്കുകളാണ് നല്കുകയെന്ന് കമ്പനി അറിയിച്ചു.


10,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക. ഫിസിക്കൽ, ഡീമാറ്റ് രീതികളിൽ എൻസിഡികൾ ലഭിക്കും. ഡീമാറ്റ് രൂപത്തിലുള്ള എൻസിഡി നിക്ഷേപങ്ങൾക്കു സ്രോതസ് നികുതി ബാധകമല്ലെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ. ചെറിയാൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.