വാക്കറൂ ബാഗുകളുമായി വികെസി ഗ്രൂപ്പ്
വാക്കറൂ ബാഗുകളുമായി വികെസി ഗ്രൂപ്പ്
Tuesday, May 17, 2016 11:24 AM IST
കോഴിക്കോട്: വാക്കറൂ ലൈറ്റ് വെയ്റ്റ് ബാഗുകളുമായി വികെസി ഗ്രൂപ്പ്. കൂടുതൽ ഈടും വാട്ടർ റെസിസ്റ്റൻസും ലഭിക്കാൻ യുലി കോട്ടിംഗ് ഉള്ള ഉയർന്ന നിലവാരമുള്ള പോളിസ്റ്റർ ഉപയോഗിച്ചാണ് വാക്കറൂ ബാഗുകൾ നിർമിക്കുന്നത്. നിറം സംരക്ഷണമാണ് മറ്റൊരു പ്രധാന ആകർഷണം. വെയിലിലും മഴയിലും ബാഗിന്റെ നിറം പോവില്ല. തുരുമ്പിക്കാത്ത പ്രീമിയം ക്വാളിറ്റി നൈലോൺ സിബ്ബുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.

ബാഗുകൾക്ക് ഒരു വർഷത്തെ സർവീസ് വാറന്റി നൽകുന്നുണ്ട്. ഏഴു സ്റ്റൈലുകളിലുള്ള ഇരുപത്തിമൂന്നു തരം ബാഗുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. 499 രൂപ മുതൽ 999 രൂപ വരെയാണ് വിലയെന്നു കമ്പനി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.