എസ്യുഡി പെൻഷൻ പ്ലാൻ അവതരിപ്പിച്ചു
എസ്യുഡി പെൻഷൻ പ്ലാൻ അവതരിപ്പിച്ചു
Wednesday, May 18, 2016 11:07 AM IST
കൊച്ചി: സ്റ്റാർ യൂണിയൻ ഡായ് ഇച്ചി ലൈഫ് ഇൻഷ്വറൻസ് കോ ലിമിറ്റഡും ബാങ്ക് ഓഫ് ഇന്ത്യയും യൂണിയൻ ബാങ്കുമായി സഹകരിച്ച് എസ്യുഡി ലൈഫ് ഗാരന്റി പെൻഷൻ പ്ലാൻ അവതരിപ്പിച്ചു. പോളിസി എടുത്തവർക്കും കുടുംബത്തിനും റിട്ടയർമെന്റിനുശേഷം പെൻഷൻ ഉറപ്പു നൽകുന്ന പ്ലാനാണിത്.

ഇന്ത്യയുടെ വളർച്ചയിൽ പെൻഷൻ പ്ലാനുകൾക്ക് വലിയ സ്‌ഥാനമുണ്ടെന്ന് എസ്യുഡി ലൈഫ് ഇൻഷ്വറൻസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറും എംഡിയുമായ ഗിരീഷ് കുൽക്കർണി പറഞ്ഞു. പോളിസി എടുക്കാൻ ചുരുങ്ങിയ പ്രായം 35 വയസും കൂടിയത് 65 വയസുമാണ്. പ്രീമിയം തുക മാസ, അർധവർഷ, വർഷ തവണകളായും അടയ്ക്കാൻ സൗകര്യവുമുണ്ട്. യൂണിയൻ ബാങ്കിന്റെയും ബാങ്ക് ഓഫ് ഇന്ത്യയുടെയും 10,000 ശാഖകളിൽ പ്ലാനുകൾ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.