ഡോളർ വീണ്ടും കയറുന്നു
ഡോളർ വീണ്ടും കയറുന്നു
Wednesday, May 18, 2016 11:07 AM IST
മുംബൈ: ഡോളർ വീണ്ടും ശക്‌തമായി; രൂപ ഇടിയുന്നു. അമേരിക്ക പലിശ കൂട്ടാനുള്ള സാധ്യത വർധിച്ചെന്ന വിലയിരുത്തൽ ഡോളറിനു മറ്റു കറൻസികളോടെല്ലാം നേട്ടമുണ്ടായി. ഡോളർ ഇന്നലെ 67 രൂപയ്ക്കു മുകളിലായശേഷം 66.97–ൽ ക്ലോസ് ചെയ്തു. അഞ്ചുദിവസം കൊണ്ടു ഡോളറിനു 41 പൈസ കൂടി. ഫെഡറൽ റിസർവ് ബോർഡ് പലിശ കൂട്ടിയാൽ വിദേശത്തെ അമേരിക്കൻ നിക്ഷേപം അമേരിക്കയിലേക്കു മടങ്ങും എന്നതാണു ഡോളറിനെ ഉയർത്തുന്ന ഘടകം. വരും ദിവസങ്ങളിലും ഡോളർ കയറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.