മൈക്രോസോഫ്റ്റ് സിഇഒ 30ന് ഇന്ത്യയിൽ
മൈക്രോസോഫ്റ്റ് സിഇഒ 30ന് ഇന്ത്യയിൽ
Friday, May 20, 2016 11:48 AM IST
ന്യൂഡൽഹി: ആപ്പിൾ മേധാവി ടിം കുക്ക് ഇന്ത്യ സന്ദർശിച്ചതിനു പിന്നാലെ മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യയിലേക്ക്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡെല്ല 30ന് ഇന്ത്യയിലെത്തുമെന്നാണു സൂചന. ഏഴു മാസത്തിനിടെ നഡെല്ലയുടെ മൂന്നാമത്തെ സന്ദർശനമാണിത്. ഹൈദരാബാദ് സ്വദേശിയായ നഡെല്ലയുടെ ഇത്തവണത്തെ വര വിൽ സംരംഭകരുമായും സോഫ്റ്റ്വെയർ ഡെവലപ്പേഴ്സുമായും കൂടിക്കാഴ്ച നടത്തും. നഡെല്ലയുടെ വരവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾക്ക് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. ഇതിനു മുമ്പ് 2015 ഡിസംബറിലാണ് അദ്ദേഹം ഇന്ത്യ സന്ദർശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.