കാൻ ഫിലിം ഫെസ്റ്റിവലിൽ ദേശി ടച്ചുമായി സോനം കപൂർ
കാൻ ഫിലിം ഫെസ്റ്റിവലിൽ ദേശി ടച്ചുമായി സോനം കപൂർ
Monday, May 23, 2016 11:42 AM IST
തൃശൂർ: കല്യാൺ ജ്വല്ലേഴ്സ് ഗ്ലോബൽ ബ്രാൻഡ് അംബാസഡർ സോനം കപൂർ ഇന്നലെ കാൻ ഫിലിം ഫെസ്റ്റിവൽ 2016ലെ ആംഫർ ഗാലയിൽ മനോഹരമായ പോൾകി ഡയമണ്ട് പതിപ്പിച്ച ജുംകകൾ അണിഞ്ഞു പങ്കെടുത്തു. റിയ കപൂറും കല്യാൺ ജ്വല്ലേഴ്സും ചേർന്നു നിർമിച്ച രണ്ടു ജോടി ജുംകകളാണ് സോനം കപൂർ പ്രഥമ ആംഫർ വിരുന്നിൽ അണിഞ്ഞത്. ഡയമണ്ടുകളും ചുവന്ന റൂബികളും ക്വീൻ സൈസിലുള്ള മുത്തുകളും ടെമ്പിൾ ജ്വല്ലറി മാതൃകയിൽ പൂക്കളും പൂവിതളുകളും ദേവതകളും എല്ലാം സമന്വയിപ്പിച്ച സങ്കീർണമായ രൂപകല്പനയാണ് ഈ ജുംകകളുടെ പ്രത്യേകത.

സോനം കപൂർ അണിഞ്ഞ ആദ്യസെറ്റ് ജുംകകൾ 144.44 കാരറ്റ് ആണ്. ഇവയിൽ പോൾകി ഡയമണ്ടുകൾ 6.95 കാരറ്റ്, ഡയമണ്ടുകൾ രണ്ടു കാരറ്റ്, റൂബി 1.63 കാരറ്റ്, മുത്തുകൾ 41.05 കാരറ്റ് എന്നിങ്ങനെയാണ്. രണ്ടാമത്തെ ജുംക സെറ്റ് 93.31 കാരറ്റാണ്. ഇവയിൽ പോൾകി ഡയമണ്ടുകൾ 7.26 കാരറ്റ്, ഡയമണ്ടുകൾ 1.32 കാരറ്റ്, റൂബി 0.65 കാരറ്റ്, മുത്തുകൾ 30.45 കാരറ്റ് എന്നിങ്ങനെയാണ്.


അന്തർദേശീയ തലത്തിൽ കാണികളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ഫാഷന്റെ മുഖമാണ് സോനം കപൂർ എന്നു കല്യാൺ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

കല്യാൺ ജ്വല്ലേഴ്സ് തേജസ്വി എന്ന പേരിൽ പോൾകി ആഭരണശ്രേണി ഈയിടെ പുറത്തിറക്കിയിരുന്നു. നിത്യോപയോഗത്തിനുവേണ്ടിയുള്ള നിമാഹ് എന്ന പരമ്പരാഗത ആഭരണനിരയും പോൾകി ആഭരണശ്രേണിയിലുണ്ട്. ഈ ജുംകകൾ ഈ രണ്ടു ശ്രേണികളും സമന്വയിപ്പിച്ചതാണ്. കൂടുതൽ വിവരങ്ങൾക്ക്: ടി.ബി. വേണുഗോപാൽ. ഇ–മെയിൽ: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>യ്ലേിൗഴീുമഹ*ംീൃറഹമയമശെമ.രീാ. ഫോൺ: 09847041616.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.