ചൈനയിൽ ചുവടുറപ്പിച്ച് ദൈവത്തിന്റെ സ്വന്തം നാട്
ചൈനയിൽ ചുവടുറപ്പിച്ച് ദൈവത്തിന്റെ സ്വന്തം നാട്
Tuesday, May 24, 2016 11:51 AM IST
തിരുവനന്തപുരം: പ്രമുഖ ട്രാവൽ, ട്രെയ്ഡ് ഫെയറുകളിലൊന്നായ ബെയ്ജിംഗ് അന്താരാഷ്ട്ര ടൂറിസം എക്സ്പോ (ബൈറ്റ്) യിൽ കേരളാ ടൂറിസം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വിപണിയായ ചൈനയിൽ 20 മുതൽ 22വരെ നടന്ന മേളയിൽ ഇത് രണ്ടാം തവണയാണ് കേരളം പങ്കെടുക്കുന്നത്. 12 കോടി ചൈനീസ് വിനോദ സഞ്ചാരികളാണ് 2015ൽ വിവിധ രാജ്യങ്ങളിലെത്തിയത്. കേരള ടൂറിസം ഡയറക്ടർ യു.വി. ജോസ് നയിച്ച സംഘത്തിൽ സംസ്‌ഥാനത്തെ പ്രമുഖ ഹോട്ടൽ വ്യവസായികൾ, ആയുർവേദ റിസോർട്ട് നടത്തിപ്പുകാർ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു.


ഈസ്റ്റ്എൻഡ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, കൈരളി ആയൂർവേദിക് ഹെൽത്ത് റിസോർട്ട്, പൂവാർ ഐലൻഡ് റിസോർട്ട്, സോമതീരം ആയൂർവേദിക് റിസോർട്ട്, സ്പൈസ്ലാൻഡ് ഹോളിഡേയ്സ് എന്നിവരായിരുന്നു മേളയിലെ സ്വകാര്യ പങ്കാളിത്തം.

ബെയ്ജിംഗിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ ഫസ്റ്റ് സെക്രട്ടറി ബന്ദാരു വിൽസൻ ബാബു കേരള പവിലിയൻ സന്ദർശിക്കുകയും കേരളത്തിന്റെ സാധ്യതകൾ ചൈനയിൽ പ്രചരിപ്പിക്കുന്നതിനു പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.