ഭക്ഷ്യവില കുതിച്ചുയർന്നാൽ ഇന്ത്യയുടെ ജിഡിപിയിൽ നഷ്‌ടമുണ്ടാകും: യുഎൻ
ഭക്ഷ്യവില കുതിച്ചുയർന്നാൽ ഇന്ത്യയുടെ ജിഡിപിയിൽ നഷ്‌ടമുണ്ടാകും: യുഎൻ
Thursday, May 26, 2016 11:27 AM IST
യുണൈറ്റഡ് നേഷൻസ്: ആഗോള ഭക്ഷ്യവില ഇരട്ടിയായാൽ ഇന്ത്യയിൽ ജിഡിപിയിൽ കനത്ത നഷ്ടമുണ്ടാകുമെന്ന് യുഎൻ. നഷ്‌ടം 4900 കോടി ഡോളർ (3,28,300 കോടി രൂപ) വരുമെന്നാണ് വിലയിരുത്തൽ. ജനസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ വിലക്കയറ്റമുണ്ടാകുമെന്നാണ് യുഎൻ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഭാവിയിൽ വിലക്കയറ്റമുണ്ടാകുമ്പോൾ രാജ്യങ്ങളെ എങ്ങനെ ബാധിക്കും എന്നാണ് റിപ്പോർട്ടിന്റെ ഇതിവൃത്തം.


റിപ്പോർട്ട് അനുസരിച്ച് ആഗോളവിലക്കയറ്റമുണ്ടായാൽ ചൈനയ്ക്ക് 16,100 കോടി ഡോളറും ഇന്ത്യക്ക് 4,900 കോടി ഡോളറുമാണ് ജിഡിപിയിൽ കുറവുണ്ടാവുക. ഭക്ഷ്യോത്പാദനവും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ടാകും. ജനപ്പെരുപ്പവും വരുമാനവും ഭക്ഷ്യോത്പന്നങ്ങളുടെ ആവശ്യം വർധിപ്പിക്കും. അതേസമയം കാലാവസ്‌ഥാവ്യതിയാനവും പ്രകൃതിവിഭവങ്ങളുടെ ലഭ്യതക്കുറവും ഉത്പാദനത്തെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.