ഫാക്ട് അമ്പലമേട് യൂണിറ്റിന് ഉത്പാദനത്തിൽ സർവകാല റിക്കാർഡ്
ഫാക്ട് അമ്പലമേട് യൂണിറ്റിന് ഉത്പാദനത്തിൽ സർവകാല റിക്കാർഡ്
Thursday, May 26, 2016 11:27 AM IST
കൊച്ചി: ഫാക്ടിന്റെ അമ്പലമേട് യൂണിറ്റ് ഉത്പാദനത്തിൽ സർവകാല റിക്കാർഡ് നേടിയതായി ഡെപ്യൂട്ടി മാനേജർ എൻ.എം. പ്രഭാകരൻ പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ മാർച്ച് 19ന് ഫാക്ടംഫോസ് ഉത്പാദനം അമ്പലമേട് യൂണിറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഉത്പാദനമായ 2520 ടണ്ണിലെത്തി.

ഇതുവരെ ഉണ്ടായിരുന്ന റിക്കാർഡ് 2006 ജനുവരി ഒന്നിലെ 2500 ടൺ ആയിരുന്നു. വാർഷിക അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിന്ന ഫാക്ടിന്റെ പ്ലാന്റുകൾ മാർച്ചിലാണ് ഉത്പാദനം പുനരാരംഭിച്ചത്. ഇറക്കുമതി ചെയ്ത രാസവളം ഉപയോഗിച്ചാണ് ഇപ്പോൾ ഉത്പാദനം നടക്കുന്നത്. അടുത്ത രാസവളം സീസൺ ആരംഭിക്കുന്നതോടെ വർധിച്ചുവരുന്ന ഡിമാൻഡ് നേരിടുന്നതിന് ഉത്പാദനം പരമാവധി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫാക്ടെന്നും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.