മാരുതി സുസുകി രണ്ടു മോഡലുകൾ തിരിച്ചുവിളിക്കുന്നു
മാരുതി സുസുകി രണ്ടു മോഡലുകൾ തിരിച്ചുവിളിക്കുന്നു
Friday, May 27, 2016 11:53 AM IST
ന്യൂഡൽഹി: പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുകി രണ്ടു ജനപ്രിയ മോഡലുകൾ തിരിച്ചുവിളിക്കുന്നു. പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലേനോയുടെ 75,419 കാറുകളും കോംപാക്ട് സെഡാനായ സ്വിഫ്റ്റ് ഡിസയറിന്റെ ഓട്ടോ ഗിയർഷിഫ്റ്റുള്ള 1,961 കാറുകളുമാണ് തിരിച്ചുവിളിക്കുന്നത്. എയർബാഗും ഫ്യുവൽ ഫിൽട്ടറും ഘടിപ്പിക്കുന്നതിലുണ്ടായ പിഴവ് പരിഹരിക്കുന്നതിനാണ് ബലേനോ തിരിച്ചുവിളിക്കുന്നത്. ഫ്യുവൽ ഫിൽട്ടർ മാറാനാണ് ഡിസയർ തിരിച്ചുവിളിക്കുന്നത്.


2015 ഓഗസ്റ്റ് മൂന്നിനും 2016 മേയ് 17നും ഇടയിൽ ഇറങ്ങിയ വാഹനങ്ങളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഈ മാസം 31 മുതൽ വാഹനങ്ങൾ ഷോറൂമുകളിൽ എത്തിക്കാൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. നെക്സാ ബെബ്സൈറ്റിൽ ബലേനോയുടെയും മാരുതി സുസുകിയുടെ വെബ്സൈറ്റിൽ സ്വിഫ്റ്റ് ഡിസയറിന്റെയും വിവരങ്ങൾ രേഖപ്പെടുത്തണം. വാഹനത്തിന്റെ ചേസിസ് നമ്പറും ഉണ്ടാകണമെന്ന് കമ്പനി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.