ബേക്കറികളിലെ ബ്രെഡിൽ കൃത്രിമ ചേരുവകളില്ലെന്നു ബേക്കേഴ്സ് കേരള
ബേക്കറികളിലെ ബ്രെഡിൽ കൃത്രിമ ചേരുവകളില്ലെന്നു ബേക്കേഴ്സ് കേരള
Friday, May 27, 2016 11:53 AM IST
തൃശൂർ: പ്രാദേശികമായി കൃത്രിമചേരുവകൾ ചേർക്കാതെ നിർമിക്കുന്ന ബ്രെഡാണു സംസ്‌ഥാനത്തെ 90 ശതമാനം ബേക്കറികളിലും ഉപയോഗിക്കുന്നതെന്നു ബേക്കേഴ്സ് അസോസിയേഷൻ കേരള ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 48 മണിക്കൂർ മാത്രമേ ഇത്തരം ഉത്പന്നങ്ങൾ വിൽക്കാനാവൂ. അസോസിയേഷന്റെ കീഴിലുള്ള ബേക്കറികളിൽ ‘ഞങ്ങളൂടെ ഉത്പന്നങ്ങൾക്ക് അല്പായുസ്, ഉപഭോക്‌താക്കൾക്കു ദീർഘായുസ്’ എന്ന മുദ്രാവാക്യം പ്രദർശിപ്പിക്കുന്നുണ്ട്. എറണാകുളം, കണ്ണൂർ ജില്ലകളിൽ നടപ്പിലാക്കിയ ഹോളോഗ്രം ചെയ്തു വിപണനം നടത്തുന്ന “‘ബേയ്ക് ഇൻ കേരള’’ പരിപാടി ജില്ലയിലും വ്യാപിപ്പിക്കും. ഇതിനായി ബോധവത്കരണം തുടരുകയാണ്.


ബഹുരാഷ്ട്ര കമ്പനികളുടെ ബേക്കറി ഉത്പന്നങ്ങളിൽ ഡൽഹി ആസ്‌ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (സിഎസ്ഇ) നടത്തിയ പഠനറിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വന്ന സാഹചര്യത്തിലാണ് പത്രസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചതെന്നു ഭാരവാഹികൾ വ്യക്‌തമാക്കി.

സംസ്‌ഥാന സെക്രട്ടറി കിരൺ എസ്. പാലയ്ക്കൽ, ജില്ലാ പ്രസിഡന്റ് എം.കെ. ജയപ്രകാശ്, ജനറൽ സെക്രട്ടറി എം.വി. നവീൻ, ട്രഷറർ പി.എം. ഇബ്രാഹിം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.