സൗജന്യ ഇന്റർനെറ്റ്: പരിഗണനയിലെന്ന് ട്രായ് മേധാവി
സൗജന്യ ഇന്റർനെറ്റ്: പരിഗണനയിലെന്ന് ട്രായ് മേധാവി
Saturday, May 28, 2016 11:35 AM IST
ന്യൂഡൽഹി: സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഇന്ത്യൻ ജനതയ്ക്ക് ഇന്റർനെറ്റ് സേവനം നല്കുന്നത് പരിഗണനയിലാണെന്ന് ടെിലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മേധാവി ആർ.എസ്. ശർമ. ടോൾ ഫ്രീ സംവിധാനത്തിനു സമാനമായ ഇന്റർനെറ്റ് സേവനം നല്കുക വഴി ഇന്റർനെറ്റ് ഉപയോഗം വർധിപ്പിക്കുകയാണ് ലക്ഷ്യം.

പദ്ധതി ആലോചനയിലാണ് എന്നാൽ നെറ്റ് ന്യൂട്രാലിറ്റിയുടെ മാനദണ്ഡങ്ങൾ ലംഘിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് നിലവിൽ വന്നാൽ ഫേസ്ബുക്കിന്റെ ഫ്രീ ബേസിസ് പദ്ധതി തകരും.


റിലയൻസ് കമ്യൂണിക്കേഷൻസ് വഴി ഫേസ്ബുക്ക് ഓഫർ ചെയ്യുന്ന സൈറ്റുകൾ മാത്രമേ ഫ്രീ ബേസിസ് വഴി മൊബൈൽ വരിക്കാർക്ക് സന്ദർശിക്കാൻ കഴിയൂ. എന്നാൽ, ട്രായിയുടെ പദ്ധതിയിൽ പ്രത്യേക നിബന്ധനകൾ ഉണ്ടാവില്ലെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.