പ്രവാസികൾക്കും ഓൺലൈനായി എൻപിഎസ്
പ്രവാസികൾക്കും ഓൺലൈനായി എൻപിഎസ്
Friday, June 17, 2016 11:18 AM IST
ന്യൂഡൽഹി: പ്രവാസികൾക്ക് ഓൺലൈനായി നാഷണൽ പെൻഷൻ സിസ്റ്റ(എൻപിഎസ്)ത്തിൽ ചേരാൻ അവസരം. ബാങ്കുകൾ വഴി എൻപിഎസിൽ ചേരാനുണ്ടായിരുന്ന അവസരത്തിനു പുറമേയാണിത്.

ഇഎൻപിഎസിൽ ചേരാൻ ആധാർ നമ്പറോ പാൻ കാർഡോ മതി. പ്രവാസികൾക്ക് ഇതുവരെ ബാങ്കുകൾ വഴിയേ ചേരാനാകുമായിരുന്നുള്ളൂ. വിദേശത്തേക്കു കൊണ്ടുപോകാവുന്ന വിധത്തിലോ അല്ലാത്ത വിധത്തിലോ പെൻഷനിൽ ചേരാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.