ഡൽഹി മെട്രോ യാത്രാനിരക്കു കൂട്ടിയേക്കും
ഡൽഹി മെട്രോ യാത്രാനിരക്കു കൂട്ടിയേക്കും
Friday, June 17, 2016 11:18 AM IST
ന്യൂഡൽഹി: ഡൽഹി മെട്രോ യാത്രാനിരക്ക് വർധിപ്പിച്ചേക്കും. വർധിച്ചുവരുന്ന ചെലവും ജപ്പാനിൽനിന്നുള്ള ലോണിന്റെ തിരിച്ചടവും പ്രവർത്തനത്തെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ് നിരക്കു വർധിപ്പിക്കാൻ ഡിഎംആർസി നിർബന്ധിതരാകുന്നത്. മിനിമം ചാർജ് 15 രൂപയും മാക്സിമം ചാർജ് 70 രൂപയുമായി നിജപ്പെടുത്താനാണ് ശിപാർശ. നിലവിൽ മിനിമം ചാർജ് എട്ടു രൂപയും മാക്സിമം ചാർജ് 30 രൂപയുമാണ്.

അവസാനമായി യാത്രക്കൂലി പരിഷ്കരിച്ചത് 2009ലാണ്. റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയാണ് യാത്രാനിരക്ക് പരിഷ്കരിക്കുക. രണ്ടു മാസത്തിനുള്ളിൽ സർക്കാർ അവസാന തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷ. പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി ചാർജ് വർധിച്ചതും ജീവനക്കാരുടെ ശമ്പളവുമാണ് യാത്രാനിരക്കു കൂട്ടാൻ ഡിഎംആർസിയെ പ്രേരിപ്പിക്കുന്നത്.


ഡിഎംആർസിയുടെ മൊത്തം ചെലവിൽ 40 ശതമാനം വൈദ്യുതിക്കുവേണ്ടിയാണ് ചെലവാകുന്നത്. കഴിഞ്ഞ ആറു വർത്തിനുള്ളിൽ ഇത് 100 ശതമാനത്തിലേക്കടുത്തു. നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സർക്കാർ സബ്സിഡി അനുവദിക്കാതെ മറ്റൊരു വഴിയുമില്ലെന്നാണ് ഡിഎംആർസിയുടെ പക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.