മറയൂർ ചന്ദനതൈലം ഇ–ലേലത്തിന്; ലേലം ജൂലൈ 12ന്
മറയൂർ ചന്ദനതൈലം ഇ–ലേലത്തിന്; ലേലം ജൂലൈ 12ന്
Saturday, June 18, 2016 11:15 AM IST
മറയൂർ: മറയൂർ ചന്ദനം രണ്ടുവർഷമായി ഇ– ലേലത്തിൽ വിറ്റഴിച്ചതിന് പിന്നാലെ മറയൂർ ചന്ദനതൈലവും ഇ– ലേലത്തിന്.

ജൂലൈ 12–നാണ് ലേലം. കേരളത്തിൽ പൊതുമേഖല ചന്ദന ഫാക്ടറി 2011 ഓഗസ്റ്റിൽ കേരള വനവികസന കോർപറേഷനാണ് മറയൂരിൽ ആരംഭിച്ചത്. ഇവിടെ ഉത്പാദിപ്പിച്ചുവന്ന ചന്ദന തൈലം ആദ്യമായാണ് ഇ– ലേലത്തിനു വയ്ക്കുന്നത്.

ഈ ഫാക്ടറിയിൽ ആകെ ഉത്പാദിപ്പിച്ച 200 കിലോ തൈലത്തിൽ 113 കിലോ ഇക്കോ ഷോപ്പ് വഴിയും കെഎഫ്ഡിസി ഔട്ട്ലെറ്റ് വഴിയും വിറ്റഴിച്ചു. ബാക്കിയുള്ള 87 കിലോയിൽ 75 കിലോയാണ് ഇ– ലേലം വഴി വിൽക്കുക. നിലവിൽ ഒരുകിലോ ചന്ദന തൈലത്തിന് മൂന്നു ലക്ഷം രൂപയാണ് വില്പന വില.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.