444 രൂപയ്ക്കു പറക്കാംമൺസൂൺ ഓഫറുമായി സ്പൈസ് ജെറ്റ്
444 രൂപയ്ക്കു പറക്കാംമൺസൂൺ ഓഫറുമായി സ്പൈസ് ജെറ്റ്
Wednesday, June 22, 2016 11:21 AM IST
ബംഗളൂരു: അഞ്ചുദിന മൺസൂർ ബൊണാൻസ സെയിലുമായി സ്പൈസ് ജെറ്റ്. ആഭ്യന്തരയാത്രകൾക്ക് 444 രൂപയ്ക്കു (നികുതി ഉൾപ്പെടാതെ) തുടങ്ങുന്ന ഓഫറുകളാണ് സ്പൈസ്ജെറ്റിന്റെ മൺസൂൺ ഓഫറിലുള്ളത്. ജൂലൈ ഒന്നിനും സെപ്റ്റംബർ 30നും ഇടയിലാണ് യാത്രചെയ്യാൻ കഴിയുക. ഞായറാഴ്ച അർധരാത്രി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

ജമ്മു–ശ്രീനഗർ, അഹമ്മദാബാദ്–മുംബൈ, മുംബൈ–ഗോവ, ഡെൽഹി–ഡെറാഡൂൺ, ഡെൽഹി–അമൃത്സർ എന്നീ റൂട്ടുകളിലാണ് 444 രൂപയുടെ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, എത്ര സീറ്റുകൾ ഓഫറിനായി നീക്കിവച്ചിട്ടുണ്ടെന്ന് സ്പൈസ്ജെറ്റ് വെളിപ്പെടുത്തിയിട്ടില്ല.


ഓഫർ നല്കിയിരിക്കുന്ന റൂട്ടുകളിലെ സാധാരണ നിരക്ക് ആയിരം രൂപയ്ക്കു മുകളിലാണ് ആരംഭിക്കുന്നത്. ഈ ഓഫറിനു കീഴിലുള്ള ടിക്കറ്റ് റീഫണ്ട് ചെയ്യില്ല. എന്നാൽ, നികുതി അടച്ചത് തിരികെ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.