ബ്രെക്സിറ്റ് ഇന്ത്യൻ കമ്പോളത്തെ എങ്ങനെ ബാധിക്കും? വിദഗ്ധർ വിലയിരുത്തുന്നു
ബ്രെക്സിറ്റ് ഇന്ത്യൻ കമ്പോളത്തെ എങ്ങനെ ബാധിക്കും? വിദഗ്ധർ വിലയിരുത്തുന്നു
Saturday, June 25, 2016 11:31 AM IST
<ആ>മിഹിർ വോറ

(ഡയറക്ടർ ആൻഡ് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ, മാക്സ് ലൈഫ് ഇൻഷ്വറൻസ്).

ബ്രെക്സിറ്റ് ആഗോള കമ്പോളത്തിൽ ഉയർത്തുന്ന ആഘാതം അടങ്ങാൻ അൽപ്പം സമയം എടുത്തേക്കും. കേന്ദ്രബാങ്കുകൾ ലിക്വിഡിറ്റി വർധിപ്പിക്കുന്നതിനൊപ്പം കമ്പോളത്തെ നിയന്ത്രിക്കാൻ സത്വരനടപടികൾ സ്വീകരിക്കണം. ഇന്ത്യൻ വിപണിക്ക് ബ്രെക്സിറ്റ് ഉടനടി കാര്യമായ ഭീഷണി ഉയർത്തില്ല. പെട്ടെന്നു സംഭവിക്കാവുന്ന ഒരു വീഴ്ചയെന്നതു വിദേശനാണ്യത്തിന്റെ വരവു കുറച്ചുനാളത്തേക്കു കുറയും എന്നതാ ണ്. രൂപയുടെ മൂല്യവും കുറഞ്ഞേ ക്കും. കമ്പോളത്തിലെ വിപണന സാധ്യതകൾ വർധിക്കും.


<ആ>രാജീവ് ഠാക്കർ

(സി ഐഒ, പിപിഎഫ്എഎസ് മ്യൂച്ചൽ ഫണ്ട്.)

മറ്റൊരു പ്രധാന സംഭവംവരെ ബ്രെക്സിറ്റ് പത്രത്താളുകളിൽ ഇടം കണ്ടെത്തിയേക്കും. അത്രയേയുള്ളു അതിന്റെ പ്രസക്‌തി. കമ്പോളത്തിൽ ബ്രെക്സിറ്റിന്റെ ഇടപെടൽ കാര്യമായുണ്ടാവില്ല.


<ആ>ജ്‌ഞാനശേഖർ ത്യാഗരാജൻ,

ഡയറക്ടർ കോംട്രൻഡ്സ് റിസർച്ച്.

ബ്രെക്സിറ്റ് ആഗോളവിപണി യെ സ്വാധീനിക്കും. അതിന്റെ സ്വാധീനം ആഴ്ചകൾ നീണ്ടുനിൽക്കും. സ്വർണവില വർധിക്കും.

<ആ>അജയ് ബോഡ്കെ,

(സിഇഒ ആൻഡ് ചീഫ് പോർട്ട്ഫോളിയോ മാനേജർ – പിഎംഎസ്, പ്രഭുദാസ് ലീലാധർ.)

ബ്രെക്സിറ്റ് ആഗോള വിപണിയിൽ ഉയർത്തുന്ന അലയൊലികൾക്കൊടുവിൽ ഇന്ത്യൻ വിപണിക്കു നേട്ടമായിരിക്കും സംഭവിക്കുക. ഇന്ത്യൻ വിപണിയിലേക്കു പണം വീണ്ടും ഒഴുകും.

<ആ>രോഹിത് ഗാഡിയ

(സിഇഒ, കാപ്പിറ്റൽ വയ ഗ്ലോബൽ റിസർച്ച്).

യൂറോപ്യൻ യൂണിയനിലേക്ക് ഏറ്റവുമധികം വരുമാനം നൽകുന്ന രാജ്യം ബ്രിട്ടനാണ്. അതുകൊണ്ടുതന്നെ ബ്രിട്ടൻ പുറത്തേക്കുപോകുന്നതു യൂറോപ്യൻ യൂണിയന്റെ വരുമാനത്തെ ബാധിക്കും. മറ്റു രാജ്യങ്ങൾ ബ്രിട്ടനെ അനുകരിക്കാനും സാധ്യതയുണ്ട്. പൗണ്ടിനൊപ്പം രൂപയുടെ മൂല്യവും ഇടിഞ്ഞേക്കും. നീണ്ടുനിൽക്കുന്ന വീഴ്ചകൾ ഇന്ത്യൻ വിപണിയിൽ സംഭവിക്കില്ല. തുറന്ന സമ്പദ്വ്യവസ്‌ഥയുള്ള രാജ്യം എന്നനിലയിൽ നിക്ഷേപം കൂടുതലായി ഇന്ത്യയിലേക്ക് ഒഴുകാൻ സാധ്യതയുണ്ട്. യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ വാതിൽ എന്ന നിലയിൽ പ്രവർത്തിച്ച ബ്രിട്ടന്റെ പുറത്തുപോകൽമൂലം യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ വ്യാപാരം കുറയും.



<ആ>നിർദോഷ് ഗൗർ

(എംഡി ആൻഡ് സിഇഒ മണിപ്ലാം.)

ബ്രെക്സിറ്റ് ആഗോള വിപണിയെയും ഇന്ത്യൻ വിപണിയെയും ഒരുപോലെ ബാധിക്കും. ബ്രിട്ടനിൽ ഇന്ത്യൻ കമ്പനികൾ ധാരാളമായി നിക്ഷേപം നടത്തിയിട്ടുണ്ട്. അവയുടെ പ്രവർത്തനങ്ങളെ ബാധിക്കും. നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ഒഴുകും. അവ കൂടുതലും സ്വർണത്തിലും യുഎസ് ബോണ്ടുകളിലും ആയിരിക്കുമെന്നതും ദോഷകരമാണ്.


<ആ>സമീർ ലോധ

(എംഡി, ഖ്വാന്റാർട്ട് മാർക്കറ്റ് സൊലൂഷൻസ്.)

രൂപയുടെ മൂല്യം കാര്യമായി കുറയാനിടയില്ല. യുഎസ് ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയാൽ അത് രൂപയുടെ മൂല്യം കുറയ്ക്കും. 69–70 എന്ന സ്‌ഥിതിയിലെത്താനിടയുണ്ട്. വികസിതരാജ്യങ്ങളിൽ സാമ്പത്തിക പ്രതിസന്ധി സംഭവിക്കാം. അങ്ങനെയാവുമ്പോൾ രൂപയുടെ മൂല്യം ഈവർഷം അവസാനത്തോടെ കുറയാൻ സാധ്യതയുണ്ട്. എന്നാ ൽ അത് വൻ തകർച്ചയാവില്ല.


<ആ>കാർത്തിക് രംഗപ്പ

(വിപി എഡ്യൂക്കേഷൻ സർവീസസ്, സെറോധ)

ബ്രെക്സിറ്റ് അപ്രതീക്ഷിതമായിരുന്നു. ഇനി ശ്രദ്ധിക്കേണ്ടത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലപാടും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നടപ്പാക്കുന്ന നയങ്ങളുമാണ്. ആഗോളവിപണിയിൽ പ്രശ്നമുണ്ടാകുമെന്നതിൽ തർക്കമില്ല. അതിന്റെ പ്രതിഫലനം ചെറുതാണെങ്കിലും ഇന്ത്യയിലുമുണ്ടാവും. ഇന്ത്യൻ നിക്ഷേപകർക്ക് മൂല്യമുള്ള ഓഹരികൾ വാങ്ങുന്നതിന് ഉചിതമായ സാഹചര്യമാണ് ഉണ്ടാവുക.

<ആ>ജിമീത് മോദി

(സിഇഒ, സാംകോ സെക്യൂരിറ്റീസ്)

ബ്രെക്സിറ്റിന്റെ പ്രത്യാഘാതം രാഷ്ട്രീയ മേഖലയേയും ബാധിക്കും. യൂറോപ്യൻ യൂണിയനിലെ അംഗമായ നെതർലൻഡ്സ് ഇപ്പോൾത്തന്നെ ഹിതപരിശോധനയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.