ഓഹരി, രൂപ കയറിയിറങ്ങി
ഓഹരി, രൂപ കയറിയിറങ്ങി
Monday, June 27, 2016 11:18 AM IST
മുംബൈ: ഇന്ത്യൻ ഓഹരികളും രൂപയും ചാഞ്ചാടിയെങ്കിലും കാര്യമായ വ്യത്യാസമില്ലാതെ ക്ലോസ് ചെയ്തു. സെൻസെക്സ് 5.25 പോയിന്റും നിഫ്റ്റി 6.1 പോയിന്റും കയറി.

വെള്ളിയാഴ്ച 605 പോയിന്റ് താണ സെൻസെക്സ് ഇന്നലെ ആദ്യം ഉയർന്നിട്ട് പിന്നെ താഴുകയും ഒടുവിൽ കയറുകയുമായിരുന്നു. സെൻസെക്സ് 26,402.96ലും നിഫ്റ്റി 8,094.7ലും ക്ലോസ് ചെയ്തു.

ഓഹരിവിപണിയിലെ വ്യാപാരത്തോതു കുറവായിരുന്നു. ഏതാനും ദിവസംകൂടി ചാഞ്ചാട്ടം തുടരുമെന്നാണു നിഗമനം. അടുത്ത മാർച്ചോടെ സെൻസെക്സ് 22,000ലേക്കു താഴുമെന്ന് അംബിറ്റ് കാപ്പിറ്റൽ ഇന്നലെ പഠനറിപ്പോർട്ടിൽ പറഞ്ഞു. ബ്രെക്സിറ്റ് ആഘാതമാണ് അവർ കാരണമായി പറയുന്നത്.


ഡോളർ വെള്ളിയാഴ്ചത്തെ 67.96 രൂപയിൽനിന്ന് 67.95 രൂപയിലേക്കു ചെറുതായി താണു. രാവിലെ 68 രൂപയിൽ തുടങ്ങിയ ഡോളർ 68.08 വരെ കയറുകയും 67.81 വരെ താഴുകയും ചെയ്തു. ബ്രെക്സിറ്റ് അനിശ്ചിതത്വം മാറുംവരെ ഡോളർ – രൂപ നിരക്ക് ചാഞ്ചാടും. വർഷാവസാനത്തോടെ ഡോളർ 70 രൂപ കടക്കുമെന്നാണു നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.