ലയനം: സർക്കാർ അംഗീകാരത്തിനായുള്ള റിപ്പോർട്ട് എസ്ബിഐ ഉടൻ സമർപ്പിക്കും
ലയനം: സർക്കാർ അംഗീകാരത്തിനായുള്ള റിപ്പോർട്ട് എസ്ബിഐ ഉടൻ സമർപ്പിക്കും
Tuesday, June 28, 2016 11:56 AM IST
ന്യൂഡൽഹി: അസോസ്യേറ്റ് ബാങ്കുകളുമായി പൂർണ ലയനത്തിനുള്ള ആധികാരിക റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകാരത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉടൻ സമർപ്പിക്കുമെന്നു സൂചന. ഇനി ഒമ്പതു മാസമാണ് ലയനത്തിനായി എസ്ബിഐയുടെ മുമ്പിലുള്ളത്.

അസോസ്യേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുകളും എസ്ബിഐയിൽ ലയിക്കാനുള്ള തീരുമാനത്തിന് ഈ മാസം ആദ്യം കാബിനറ്റ് അനുമതി നല്കിയിരുന്നു. ആറ് സ്‌ഥാപനങ്ങളുമായി എസ്ബിഐ ലയനചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.


ഏതാനും ആഴ്ചകൾക്കുള്ളിൽ ലയനറിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നാണ് വിവരം. ഈ ധനകാര്യവർഷംതന്നെ ലയനനടപടികൾ പൂർത്തിയാക്കുമെന്നും എസ്ബിഐ വക്‌താവ് അറിയിച്ചു. ലയനം പൂർത്തിയായാൽ ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യ സ്‌ഥാപനമായി എസ്ബിഐ മാറും.

2008ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയും 2010ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും എസ്ബിഐയിൽ ലയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.