സിഗ്നേച്ചർ ഫാഷൻ ഷോ ജൂലൈ ഒന്നിന്
Tuesday, June 28, 2016 11:56 AM IST
കൊച്ചി: ചാലക്കുടി നിർമല കോളജിലെ ഫാഷൻ ടെക്നോളജി ബിരുദ വിദ്യാർഥികൾ നടത്തുന്ന ഡിസൈനർ കളക്ഷൻ ഷോ സിഗ്നേച്ചർ–16 ജൂലൈ ഒന്നിന് അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ അരങ്ങേറും. സിഗ്നേച്ചറിന്റെ എട്ടാമത്തെ എഡീഷനാണിതെന്ന് പ്രോഗ്രാം കോ–ഓർഡിനേറ്റർ ആന്റണി കോലഞ്ചേരി പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകുന്നേരം 5.30 മുതൽ രാത്രി 10 വരെയുള്ള ഷോ നടി ഇഷ തൽവാർ ഉദ്ഘാടനം ചെയ്യും. ഫാഷൻ ഫോട്ടോഗ്രാഫർ റെജി ഭാസ്കറും ഫാഷൻ ഡിസൈനർ സ്നേഹ് ബാഗ്വേ കാൽറയുമാണ് ഷോയുടെ വിധികർത്താക്കൾ. മൈക്രോസ്കോപ്പിക് സൂം ഇൻ/സൂം ഔട്ട് എന്ന ആശയത്തെ ആധാരമാക്കിയാണ് വസ്ത്രങ്ങളുടെ രൂപകല്പന.


2013–16 ബാച്ചിലെ 26 കുട്ടികളുടെ 100ൽപ്പരം വസ്ത്രങ്ങളാണ് മത്സരത്തിനുള്ളത്. മത്സരത്തിൽ ബെസ്റ്റ് ഡിസൈനർ, ബെസ്റ്റ് അവാംദ്ഗാഡെ, ബെസ്റ്റ് കൺസപ്ച്വലൈസേഷൻ, ബെസ്റ്റ് കൺസ്ട്രക്ഷൻ, ബെസ്റ്റ് ഇന്നോവേറ്റീവ് ഡിസൈൻ എന്നിങ്ങനെ അഞ്ച് അവാർഡുകൾ നൽകും. പത്രസമ്മേളനത്തിൽ കൊറിയോഗ്രാഫർ ഡാലു കൃഷ്ണദാസ്, ഡിപ്പാർട്ട്മെന്റ് മേധാവി സിന്ധു ഫ്രാൻസിസ്, സീനിയർ ഫാക്കൽറ്റി കെ. ജോഗിത, വിദ്യാർഥി പ്രതിനിധി എം.എസ്. സുജയ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.