എസ്ബിഐ 10,000 കോടി സമാഹരിക്കും
എസ്ബിഐ 10,000 കോടി സമാഹരിക്കും
Wednesday, June 29, 2016 12:03 PM IST
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമേരിക്കൻ ഡോളറിനും മറ്റു കറൻസികൾക്കും കടപ്പത്രമിറക്കി 10,000 കോടി രൂപ സമാഹരിക്കുന്നു. ബോർഡ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. സിംഗിൽ/മൾട്ടിപ്പി ൾ ഇടപാടുകളിലായി എസ്ബിഐ യുടെ ദീർഘകാല നിക്ഷേപം 10,000 കോടി രൂപയിലെത്തിക്കാൻ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനിച്ചതായി എസ്ബിഐ അറിയിച്ചു.

കടപ്പത്രം ഇറക്കാനുള്ള തീരുമാനത്തിനു പിന്നാലെ എസ്ബിഐയുടെ ഓഹരി മൂല്യം 0.72 ശതമാനം ഉയർന്ന് 217.85 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.