കേരള ട്രാവൽ മാർട്ടിനു മുന്നോടിയായി രാജ്യാന്തര പാചക മത്സരം കൊച്ചിയിൽ
Wednesday, June 29, 2016 12:03 PM IST
കൊച്ചി: കേരള ട്രാവൽ മാർട്ടിനു കൊഴുപ്പുകൂട്ടിക്കൊണ്ട് മറ്റൊരു രാജ്യാന്തര പ്രദർശനം കൂടി കൊച്ചിയി ൽ എത്തുന്നു. സ്പൈസ് റൂട്ട് ശൃംഖലയിൽപെട്ട 31 രാജ്യങ്ങളിലെ പ്രമു ഖ പാചക വിദഗ്ധർ പങ്കെടുക്കുന്ന പാചക മത്സരമാണ് കൊച്ചിയെ കാത്തിരിക്കുന്നത്. യുനെസ്കോ, കേ ന്ദ്ര ടൂറിസം വകുപ്പ്, കേരള ടൂറിസം എന്നിവ സംയുക്‌തമായി സംഘടിപ്പിക്കുന്ന പാചക മത്സരം കേരള ട്രാവൽ മാർട്ടിനോടനുബന്ധിച്ചാണ് കൊച്ചിയിൽ അരങ്ങേറുന്നത്.

2,000 വർഷം പഴക്കമുള്ളതാണ് ലോകത്തെ സുഗന്ധവ്യഞ്ജന പാതയിൽപ്പെടുന്ന രാജ്യങ്ങളിലെ പ്രമുഖ പാചക വിദഗ്ധർ മത്സരത്തി ൽ പങ്കെടുക്കും. സെപ്റ്റംബർ 23 മുതൽ 26 വരെയാണു മത്സരങ്ങൾ. ലോക ടൂറിസം ദിനമായ സെപ്റ്റംബർ 28 നു കേരള ട്രാവൽ മാർട്ടിനു തുടക്കമാകും. ഈ വേദിയിൽ വച്ചാവും വിജയികൾക്ക് പുരസ്കാ രം നൽകുക. വില്ലിംഗ്ടൺ ഐലൻഡിലെ സാഗരിക കൺവൻഷൻ സെന്ററിലാണ് പരിപാടി . ഈ വർഷത്തെ കേരള ട്രാവൽ മാർട്ടിന്റെ പ്ര മേയമായ മുസിരിസും സ്പൈസ്റൂട്ടും എന്നതിന് ഇതിലും മെച്ചമായ പ്രചോദനം ലഭിക്കാനില്ലെന്ന് ട്രാ വൽ മാർട്ട് സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോർജ് പറഞ്ഞു. ഭക്ഷണപ്രേമികൾക്ക് ഇതൊരു മികച്ച അവസരമായിരിക്കും. മത്സരത്തിൽ വിധികർത്താക്കളായി എത്തുന്നതും രാജ്യാന്തര പ്രസിദ്ധി നേടിയ ഷെഫുകൾ അടങ്ങിയ സമിതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളെ അടിസ്‌ഥാനമാക്കിയാകും മത്സരത്തിലെ പ്രധാന ഭാഗം.

സൂപ്പ് മുതലായ തുടക്ക വിഭവം, പ്രധാന വിഭവങ്ങൾ, മധുരം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും പ്രാദേശികമായി പ്രചാരത്തിലുള്ള മസാലകളുമായിരിക്കും മത്സരത്തിൽ ഉൾപ്പെടുത്തുന്നത്. ഇതിലുണ്ടാക്കുന്ന വിഭവങ്ങൾ നഗരത്തിലെ തെരഞ്ഞെടുത്ത ഹോട്ടലുകളിൽ ലഭ്യമാക്കാൻ സംവിധാനം ഉണ്ടാകും. പ്രധാന വേദിയിൽ പൊതുജനങ്ങൾക്ക് വിഭവങ്ങൾ രുചിച്ചുനോക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്. 31 രാജ്യങ്ങളുടെ സ്‌ഥാനപതികൾ പരിപാടിയിൽ പങ്കെടുക്കും. സംസ്‌ഥാന സർക്കാർ പരിപാടിക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഏബ്രഹാം ജോർജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.