കിട്ടാക്കടം 2017ൽ 8.5 ശതമാനമാകും: റിസർവ് ബാങ്ക്
കിട്ടാക്കടം 2017ൽ 8.5 ശതമാനമാകും: റിസർവ് ബാങ്ക്
Wednesday, June 29, 2016 12:03 PM IST
ന്യൂഡൽഹി: 2017 മാർച്ച് മാസത്തോടെ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 8.5 ശതമാനമായി ഉയരുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സ്‌ഥിരതാ റിപ്പോർട്ട്(സിഎസ്ആർ). കഴിഞ്ഞ മാർച്ചിൽ ഇത് 7.6 ശതമാനമായിരുന്നു.

കൂടാതെ ബാങ്കുകളുടെ നിഷ്ക്രിയാസ്‌ഥി 9.3 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2016ൽ 5.9 ശതമാനം കിട്ടാക്കടം വരുമെന്നായിരുന്നു ആർബിഐയുടെ റിപ്പോർട്ട്.

കിട്ടാക്കടവും നിഷ്ക്രിയാസ്‌ഥി യും കൂടിയാൽ ബാങ്കുകളുടെ പ്രവർത്തനത്തെ അതു ദോഷകരമായി ബാധിക്കും. ബാങ്കുകൾ കൂടുതൽ മൂലധന സമാഹരണം നടത്താൻ നിർബന്ധിതരാകും. കൂടാതെ കടം നൽകുന്നതിനുള്ള ശേഷി കുറയുകയും ചെയ്യും. ഏപ്രിൽ, മെയ് മാസങ്ങളിലെ കടത്തിന്റെ തോത് കുറഞ്ഞിരുന്നു.


ഇന്ത്യയിലുള്ള എല്ലാ ബാങ്കുകളും ആസ്‌ഥിയുടെ മൂല്യം വിലയിരുത്തണമെന്ന്(എക്യുആർ) സെൻട്രൽ ബാങ്ക് നിർദേശം നല്കിയതിനെ തുടർന്ന് ആദ്യം പുറത്തു വരുന്ന സിഎസ്ആർ റിപ്പോർട്ടാണിത്.

ഒരോ ബാങ്ക് നല്കിയ കടങ്ങളെ വിലയിരുത്തുന്നതിനും നിഷ്ക്രിയാസ്‌ഥിയെ അളക്കുന്നതിനുമാണ് എക്യുആർ നടത്താൻ ബാങ്ക് ആവശ്യപ്പെട്ടത്.

ഈ പഠനത്തിന്റെ അടിസ്‌ഥാനത്തിലാണു കിട്ടാക്കടം 2.3 ലക്ഷം കോടിയാണെന്നു കണക്കാക്കിയത്. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി കോർപറേറ്റ് മേഖലയിലും പ്രതിഫലിക്കുമെന്നു റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.