ഓഓഹരി, രൂപ കയറി
ഓഓഹരി, രൂപ കയറി
Wednesday, June 29, 2016 12:03 PM IST
മുംബൈ: ഓഹരികളും രൂപയും കയറി. കമ്പോളങ്ങൾ ശാന്തത തുടർന്നു.

മുംബൈ ഓഹരിവിപണിയുടെ സെൻസെക്സ് 215–84 പോയിന്റ് കയറി. 26,740.39 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 76.15 പോയിന്റ് ഉയർന്ന് 8204–ൽ എത്തി. വിദേശവിപണികൾ ചൊവ്വാഴ്ച ഉയർന്നതും ഏഷ്യൻ വിപണികൾ ബുധനാഴ്ച കയറിയതും കമ്പോളത്തെ സഹായിച്ചു. രൂപയ്ക്കും ഇന്നലെ നല്ല നേട്ടമുണ്ടായി. ഡോളർ നിരക്ക് 27 പൈസ കുറഞ്ഞു. ചൊവ്വാഴ്ച 67.95 രൂപയായിരുന്ന ഡോളർ ഇന്നലെ 67.68–ൽ ക്ലോസ് ചെയ്തു. യൂറോയുടെ നിരക്കും താണു. 75.32 രൂപയിൽനിന്ന് 74.96 രൂപയിലേക്കു യൂറോ നിരക്കു കുറഞ്ഞു. പൗണ്ട് 14 പൈസ കയറി 90.90 രൂപയിലെത്തി. വിദേശത്തു പൗണ്ട് 1.35 ഡോളറിലേക്കു കയറി. യൂറോ 1.11 ഡോളറിലേക്ക് ഉയർന്നു.


അതേസമയം വിദേശവിപണിയിൽ സ്വർണം നില മെച്ചപ്പെടുത്തി. ഒരൗൺസിനു 1315 ഡോളറിൽനിന്ന് 1322 ഡോളറിലെത്തി ഇന്നലെ വില. അതേസമയം, കേരളത്തിൽ ഇന്നലെ പവന് 80 രൂപ കുറഞ്ഞു. മുംബൈയിൽ സ്വർണം 10 ഗ്രാമിന് 75 രൂപ കയറി. 30635 രൂപയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.