സപ്ലൈകോയുടെ റംസാൻ ഫെയർ ഇന്നു മുതൽ
സപ്ലൈകോയുടെ റംസാൻ ഫെയർ ഇന്നു മുതൽ
Thursday, June 30, 2016 12:38 PM IST
കൊച്ചി: ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സപ്ലൈകോയുടെ റംസാൻ മെട്രോ ഫെയറും സംസ്‌ഥാനത്തൊട്ടാകെ തെരഞ്ഞെടുത്ത 89 സപ്ലൈകോ വില്പനശാലകളിലെ റംസാൻ ഫെയറും ഇന്ന് ആരംഭിക്കും. അഞ്ചു വരെയാണ് ഫെയർ. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം എട്ടു വരെയാണ് സപ്ലൈകോ മെട്രോ ഫെയറുകൾ പ്രവർത്തിക്കുക. ഉഴുന്ന്, വറ്റൽമുളക്, അരി തുടങ്ങി അവശ്യസാധനങ്ങളെല്ലാം പൊതുവിപണിയിലേതിനേക്കാൾ വിലക്കിഴിവിൽ റംസാൻ ഫെയറിൽ ലഭിക്കും.

റംസാൻ വിഭവങ്ങൾക്കാവശ്യമായ എല്ലാ ഇനങ്ങൾക്കും പുറമേ പച്ചക്കറിയും ലഭ്യമാക്കും. റംസാൻ ഫെയറുകളുടെയും മാർക്കറ്റുകളുടെയും സംസ്‌ഥാനതല ഉദ്ഘാടനം ജൂൺ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.


മലപ്പുറം മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന മെട്രോ ഫെയർ ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ ഇന്ന് അഞ്ചിനും ആലപ്പുഴ സക്കറിയ ബസാറിനു സമീപമുള്ള ഈസ്റ്റ് വെനീസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന റംസാൻ മെട്രോ ഫെയർ രാവിലെ ഒമ്പതിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും കോഴിക്കോട് ജില്ലയിൽ പോലീസ് കമ്മീഷണറുടെ ഓഫീസിനു സമീപമുള്ള ജില്ലാ മെഡിക്കൽ ലബോറട്ടറി കോമ്പൗണ്ടിൽ നടത്തുന്ന റംസാൻ മെട്രോ ഫെയർ രാവിലെ 9.30ന് മേയർ തോട്ടത്തിൽ രവീന്ദ്രനും ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.