പുതിയ ആർബിഐ ഗവർണർ രാജനെ പിന്തുടരേണ്ടിവരുമെന്നു വിലയിരുത്തൽ
പുതിയ ആർബിഐ ഗവർണർ രാജനെ പിന്തുടരേണ്ടിവരുമെന്നു വിലയിരുത്തൽ
Friday, July 1, 2016 11:46 AM IST
മുംബൈ: രഘുറാം രാജന്റെ വിലയക്കയറ്റത്തിനെതിരേയുള്ള പോരാട്ടങ്ങൾ പുതിയ റിസർവ് ബാങ്ക് ഗവർണർക്കും തുടരേണ്ടിവരും. സിംഗപ്പൂർ ആസ്‌ഥാനമായുള്ള ബ്രോക്കറേജ് സ്‌ഥാപനമായ ഡിബിഎസിന്റെ വിലയിരുത്തലാണിത്. സ്വതന്ത്ര സ്‌ഥാപനമായ കേന്ദ്ര ബാങ്കിൽ ഇന്ത്യൻ ഓഹരി സൂചികകൾക്ക് വളരെ പ്രതീക്ഷയാണുള്ളത്. അതുകൊണ്ടുതന്നെ രാജൻ എന്ന വിജയശില്പിയുടെ പിൻഗാമിയെ കമ്പോളങ്ങൾ ആകാംഷയോടെ കമ്പോളങ്ങളും നിക്ഷേപകരും വീക്ഷിക്കുന്നു. മോണിറ്ററി പോളിസി നവീകരണം, രൂപയുടെ സ്‌ഥിരത, വിലക്കയറ്റ നിയന്ത്രണം, സാമ്പത്തികമേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനം, ബാങ്കുകളിലെ കിട്ടാക്കടത്തിനെതിരേയുള്ള കാര്യക്ഷമമായ നീക്കങ്ങൾ എന്നിവയെല്ലാം മൂന്നു വർഷം കാലാവധിക്കുള്ളിലെ രാജന്റെ നേട്ടങ്ങളാണ്.


വിലക്കയറ്റത്തിൽ വലിയ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് ഡിബിഎസിന്റെ വിലയിരുത്തൽ.

ഏഴാം ശമ്പളക്കമ്മീഷന്റെ നിർദേശങ്ങൾ നടപ്പിലാക്കിയാൽ സെപ്റ്റംബറിനു മുമ്പ് റിസർവ് ബാങ്ക് പലിശനിരക്ക് 0.25 ശതമാനം കുറയ്ക്കാനിടയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.