ഗോൾഡ് ബോണ്ട് അപേക്ഷകൾ എസ്ബിടി ശാഖകൾ വഴി
ഗോൾഡ് ബോണ്ട് അപേക്ഷകൾ എസ്ബിടി ശാഖകൾ വഴി
Saturday, July 16, 2016 11:24 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ എല്ലാ ശാഖകളിലും സീരീസ്–1 സോവറിൻ ഗോൾഡ് ബോണ്ട് അപേക്ഷകൾ സ്വീകരിക്കുന്നു. സ്വർണനിക്ഷേപത്തിനു പകരമായുള്ള ഉചിതമായ ഒരു മാർഗമാണ് ഗോൾഡ് ബോണ്ടുകൾ. നാളെ മുതൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങും. ഏറ്റവും കുറഞ്ഞ നിക്ഷേപം ഒരു ഗ്രാം സ്വർണത്തിനു തത്തുല്യമായ ഇന്ത്യൻ രൂപയും പരമാവധി 500 ഗ്രാം സ്വർണത്തിനുമായിരിക്കും. പ്രാഥമിക നിക്ഷേപ മൂല്യത്തിന്മേൽ 2.75 ശതമാനമാണ് വാർഷിക പലിശനിരക്ക്.


എട്ടുവർഷം കാലാവധിയുള്ള ബോണ്ടിന് അഞ്ചാം വർഷം മുതൽ മുക്‌തമാക്കൽ അനുവദനീയമാണ്. രാജ്യത്തെ തദ്ദേശീയരായ വ്യക്‌തികൾ, ട്രസ്റ്റുകൾ, സർവകലാശാലകൾ, ജീവകാരുണ്യ സംഘടനകൾ തുടങ്ങിയവർക്ക് ബോണ്ടുകൾ വാങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.