സൗപർണിക പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കോട്ടയത്ത്
സൗപർണിക പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കോട്ടയത്ത്
Saturday, July 16, 2016 11:24 AM IST
കോട്ടയം: ബംഗളൂരു ആസ്‌ഥാനമായുള്ള സൗപർണിക പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ പുതിയ പ്രൊജക്റ്റ് കോട്ടയത്തും. കാരിത്താസ്–മെഡിക്കൽ കോളജ് റോഡിൽ അമ്മഞ്ചേരിയിൽ അരയേക്കറോളം വരുന്ന സ്‌ഥലത്ത് ലക്ഷ്വറി അപ്പാർട്ട്മെന്റ് നിർമിക്കും.

21.90 ലക്ഷം രൂപ മുതൽ ഫ്ളാറ്റുകൾ ലഭ്യമാകുമെന്ന് സൗപർണിക ഗ്രൂപ്പ് പറഞ്ഞു. 24 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കും. 66 ഫ്ളാറ്റുകളാണ് സമുച്ചയത്തിൽ ഉണ്ടാകുകയെന്ന് എംഡി റാംജി സുബ്രഹ്മണ്യം പറഞ്ഞു. ചങ്ങനാശേരിയിലും സൗപർണിക ഫ്ളാറ്റ് നിർമിച്ചു നൽകിയിരുന്നു. മറ്റു കമ്പനികൾ നല്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കാണു തങ്ങളുടേതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിർമാണം അടക്കം കമ്പനി നേരിട്ടുതന്നെ ചെയ്യുന്നതിനാൽ ഇതിൽനിന്ന് ലഭിക്കുന്ന ലാഭം ഉപയോക്‌താക്കളിലേക്കു കൈമാറുന്നതിനാലാണു കുറഞ്ഞ വിലയിൽ ഫ്ളാറ്റുകൾ നൽകാനാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.


മികച്ച നിലവാരത്തിൽ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയാകും ഫ്ളാറ്റ് നിർമിക്കുകയെന്നും അദ്ദേഹം അറിയിച്ചു. കമ്പനി ഇതുവരെ 33 പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്്. 25 എണ്ണം നടന്നുവരുകയാണ്. കോട്ടയത്തു മികച്ച പ്രതികരണം സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ എംഡി റാംജി സുബ്രഹ്മണ്യം, ജനറൽ മാനേജർ (എച്ച്ആർ) കെ. തോമസ്, ജനറൽ മാനേജർ (ഓപ്പറേഷൻ) അജിത്ത് പ്രസാദ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.