ഇന്റർനെറ്റ് നിരക്കിളവുമായി ഐഡിയ സെല്ലുലാർ
ഇന്റർനെറ്റ് നിരക്കിളവുമായി ഐഡിയ സെല്ലുലാർ
Saturday, July 16, 2016 11:24 AM IST
മുംബൈ: മൊബൈൽ ഇന്റർനെറ്റ് മാർക്കറ്റിൽ കുതിപ്പ് തുടരാനായി രാജ്യവ്യാപകമായി നിരക്കിളവുമായി ഐഡിയ സെല്ലുലാർ. ഒരു ജിബിക്കു താഴെയുള്ള ഇപ്പോഴത്തെ ഓഫർ പായ്ക്കുകളിൽ 45 ശതമാനം അധിക മൂല്യമാണ് ഐഡിയ പുതുതായി നല്കുന്നത്.

എട്ടു രൂപ മുതൽ 225 രൂപ വരെയുള്ള ഇന്റർനെറ്റ് പായ്ക്കുകളിൽ 4ജി, 3ജി, 2ജി ഉപയോക്‌താക്കൾക്കെല്ലാം ഈ നിരക്കിളവ് ലഭിക്കും. 19 രൂപയുടെ 2ജി ഡേറ്റാ പായ്ക്കിൽ മൂന്നു ദിവസത്തേക്ക് 75എംബി ഡേറ്റ ലഭിച്ചിരുന്നത് ഇനി 110 എംബി ആകും. നിരക്കിലും കാലാവധിയിലും മാറ്റമില്ല. 22 രൂപയുടെ 4ജി, 3ജി പായ്ക്ക് മൂന്നു ദിവസത്തേക്ക് 65 എംബി നല്കിയിരുന്നത് 90 എംബിയായി ഉയർത്തിയിട്ടുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.