ഇന്റർനെറ്റ് നിരക്കിളവുമായി എയർടെൽ
ഇന്റർനെറ്റ് നിരക്കിളവുമായി എയർടെൽ
Sunday, July 17, 2016 11:02 AM IST
ന്യൂഡൽഹി: ഐഡിയയ്ക്കു പിന്നാലെ ഡേറ്റാ നിരക്കിളവുമായി ഭാരതി എയർടെൽ. പ്രീ പെയ്ഡ് വരിക്കാർക്ക് 67 ശതമാനം അധിക ഡേറ്റയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റിലയൻസ് ജിയോയുടെ വരവാണ് നിരക്കിളവ് നല്കാൻ എയർടെല്ലിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിൽ ഡൗൺലോഡ് ചെയ്യുന്നവർക്ക് 50 ശതമാനം ഡേറ്റ ഇളവ് നല്കിയിട്ടുണ്ട്.

655 രൂപയുടെ 4ജി/3ജി പായ്ക്ക് അഞ്ചു ജിബി ഡേറ്റയായും (നേരത്തെ മൂന്നു ജിബി) 455 രൂപയുടെ പായ്ക്ക് മൂന്നു ജിബിയായും (നേരത്തെ രണ്ടു ജിബി) 989 രൂപയുടെ പായ്ക്ക് 10 ജിബിയായും (നേരത്തെ 6.5 ജിബി) പുതുക്കിയിട്ടുണ്ട്.


25 രൂപയുടെ 2ജി പായ്ക്കിൽ 100 എംബിയിൽനിന്ന് 145 എംബിയായും 145 രൂപയുടെ 4ജി/3ജി പായ്ക്കിൽ 440 എംബിയിൽനിന്ന് 580 എംബിയായും ഡേറ്റാ വർധിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.